ഗാര്‍ലന്റ് (ഡാളസ്സ്): നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ ഗാര്‍ലന്റിലെ വീടിന് തീ പിടിച്ച് പിതാവും മാതാവും രണ്ടുകുട്ടികളും വെന്തുമരിച്ചു.

നവംബര്‍ 24 ശനിയാഴ്ചയായിരുന്നു സംഭവം ടെക്‌സസ്സിലെ ബ്രിഡ്ജ് പോര്‍ട്ടില്‍ നിന്നും ഡാളസ്സിലേക്ക് വിരുന്ന് വന്നവരായിരുന്ന മരിച്ച ലൊന്റസൊ (41), ഏന കാസ്റ്റിലൊ (29), ഇവരുടെ 5 വയസ്സായ മകളും, 2 വയസ്സുള്ള മകനും.

വീട്ടില്‍ താമസിച്ചിരുന്ന മറ്റ് അഞ്ച് പേര്‍ വീടിന് തീപ്പിചിച്ചതോടെ പുറത്തേക്കോടി രക്ഷപ്പെട്ടു മരിച്ചവര്‍ വീടിന് പുറകുവശത്തുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

അടച്ചു പൂട്ടിയ പാറ്റിയോയിലെ പ്രൊപെയ്ന്‍ ഫിറ്ററാണ് തീപ്പിടിക്കുന്നതിനിടയാക്കിയതെന്നാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here