ടെക്‌സസ്: അമേരിക്കന്‍ പ്രസിഡന്‍രുമാരില്‍ ഏറ്റവും കൂടുതല്‍ പ്രായം ചെന്ന പ്രസിഡന്റ് എന്ന പദവിയും, റിക്കാര്‍ഡും ജോര്‍ജ്ജ് എസ് ഡബ്ലിയു ബുഷ് സ്വന്തമാക്കി.
2017 നവംബര്‍ 26 ന് 93 വയസ്സും 167 ദിവസവും പിന്നിടുന്ന ബുഷ്, പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡ്   ജീവിച്ചിരുന്ന 93 വര്‍ഷവും 165 ദിവസവുമെന്ന റിക്കാര്‍ഡാണ് മറികടന്നത്.
1924 ജൂണ്‍ 24 നായിരുന്നു അമേരിക്കയുടെ 41-ാമത്തെ പ്രസിഡന്റായ ബുഷിന്റെ ജനനം. 1989 ജനുവരി 20 മുതല്‍ 1993 ജനുവരി 30 വരെയായിരുന്നു  ഭരണ കാലാവധി.
ജീവിച്ചിരിക്കുന്ന മറ്റൊരു മുന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ ബുഷിനേക്കാള്‍ മൂന്നു മാസം ഇളയതാണ്. 1924 ഒക്ടോബര്‍ ഒന്നിനായിരുന്നു കാര്‍ട്ടറുടെ ജനനം. കാര്‍ട്ടര്‍ 1976-80 കാലത്തെ പ്രസിഡന്റായിരുന്നു 
1913 ജൂലായ് മാസം ജനിച്ച ജറാള്‍ഡ് ഫോര്‍ഡ് 2006 ഡിസംബര്‍ 26 ന് അന്തരിക്കുമ്പോള്‍ 93 വയസ്സും 165 ദിവസവുമായിരുന്നു പ്രായം. 1974 ആഗസ്റ്റ് 9 മുതല്‍ 1977 ജനുവരി 20 വരെയായിരുന്നു ഫോര്‍ഡ് അമേരിക്കന്‍ പ്രഡിഡ് പദവി അലങ്കരിച്ചത് ഫോര്‍ഡ് അമേരിക്കയുടെ 38-ാമത് പ്രസിഡന്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here