ഇസ്‌ലാമാബാദ്: തീവ്രവാദിപ്പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദ് യു.എന്നിന് ഹരജി നല്‍കി.കഴിഞ്ഞ ദിവസം ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.കഴിഞ്ഞ ജനുവരി മുതല്‍ തടങ്കലിലായ സഈദിനെ മോചിപ്പിക്കാന്‍ ലാഹോര്‍ കോടതിയാണ് ഉത്തരവിട്ടത്.

ഭീകരവിരുദ്ധ നിയമപ്രകാരം തടങ്കലിലായ സഈദിന്റെ കാലയളവ് മൂന്നു മാസംകൂടി നീട്ടണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

സഈദിന്റെ മോചിപ്പിക്കുന്നതില്‍ പാകിസ്താനോട് അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹാഫിസ് സഈദെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ പ്രതിഷേധം.സഈദിനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ ഇന്ത്യയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭീകരവാദത്തിന്റെ കാര്യത്തില്‍ പാകിസ്താന്‍ രാജ്യാന്തര സമൂഹത്തെ കബളിപ്പിക്കുകയാണ് എന്നുള്ളതിന് ഏറ്റവും മികച്ച തെളിവാണ് സഈദിനെ മോചിപ്പിക്കാനുള്ള തീരുമാനമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here