Home / അമേരിക്ക / ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ڇഅഗാപ്പെ 2017ڈ എന്നു പേരിട്ടിരിക്കുന്ന ഫാമിലി നൈറ്റ് നവംബര്‍ 11 ശനിയാഴ്ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പുരാതന ഗ്രീക്കുഭാഷയിലെ സഹജീവിസ്നേഹം എന്ന വാക്കിന്‍റെ നാലുപര്യായങ്ങളില്‍ ഏറ്റവും ഉത്തമമായ വാക്കാണു അഗാപ്പെ എന്നത്. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടുകാണിക്കുന്ന കലവറയില്ലാത്ത സ്നേഹം, പരിപൂര്‍ണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്നേഹം, ദൈവോന്മുഖമായ സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന څഅഗാപ്പെچയുടെ വിശാലമായ സ്നേഹസത്ത ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്‍റെ ഭാഗമെന്നനിലയില്‍ പരസ്പര കൂട്ടായ്മയിലും, സഹകരണത്തിലും വര്‍ത്തിക്കണമെന്നുള്ള വലിയസന്ദേശം വിളംബരം ചെയ്യുന്നതായിരുന്നു. ഇടവകയില്‍ 20162017 വര്‍ഷത്തില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുത്തി അവരെ ഇടവകയുടെ മുഖ്യധാരയില്‍ കൊണ്ടുവരുക, വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിക്കുക, നടപ്പുവര്‍ഷം വിവാഹിതരായ യുവതീയുവാക്കളെ അനുമോദിക്കുക എന്നുള്ളതും ഫാമിലി നൈറ്റാഘോഷം ലക്ഷ്യമിട്ടിരുന്നു. വൈകിട്ട് അഞ്ചുമണിക്കു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ടിജോ പറപ്പുള്ളിയും, ഷേര്‍ളി…

ജോസ് മാളേയ്ക്കല്‍

സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ڇഅഗാപ്പെ 2017ڈ എന്നു പേരിട്ടിരിക്കുന്ന ഫാമിലി നൈറ്റ് നവംബര്‍ 11 ശനിയാഴ്ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

User Rating: Be the first one !

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ڇഅഗാപ്പെ 2017ڈ എന്നു പേരിട്ടിരിക്കുന്ന ഫാമിലി നൈറ്റ് നവംബര്‍ 11 ശനിയാഴ്ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പുരാതന ഗ്രീക്കുഭാഷയിലെ സഹജീവിസ്നേഹം എന്ന വാക്കിന്‍റെ നാലുപര്യായങ്ങളില്‍ ഏറ്റവും ഉത്തമമായ വാക്കാണു അഗാപ്പെ എന്നത്. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടുകാണിക്കുന്ന കലവറയില്ലാത്ത സ്നേഹം, പരിപൂര്‍ണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്നേഹം, ദൈവോന്മുഖമായ സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന څഅഗാപ്പെچയുടെ വിശാലമായ സ്നേഹസത്ത ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്‍റെ ഭാഗമെന്നനിലയില്‍ പരസ്പര കൂട്ടായ്മയിലും, സഹകരണത്തിലും വര്‍ത്തിക്കണമെന്നുള്ള വലിയസന്ദേശം വിളംബരം ചെയ്യുന്നതായിരുന്നു.

ഇടവകയില്‍ 20162017 വര്‍ഷത്തില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുത്തി അവരെ ഇടവകയുടെ മുഖ്യധാരയില്‍ കൊണ്ടുവരുക, വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിക്കുക, നടപ്പുവര്‍ഷം വിവാഹിതരായ യുവതീയുവാക്കളെ അനുമോദിക്കുക എന്നുള്ളതും ഫാമിലി നൈറ്റാഘോഷം ലക്ഷ്യമിട്ടിരുന്നു.

വൈകിട്ട് അഞ്ചുമണിക്കു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ടിജോ പറപ്പുള്ളിയും, ഷേര്‍ളി ചാവറയും നടക്കാന്‍ പോകുന്നപ്രോഗ്രാമുകളുടെ ആമുഖ വിവരണം നല്‍കി. ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാഭാരവാഹികള്‍, ഇടവകജനങ്ങള്‍ എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിനോദച്ചന്‍ അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം നല്‍കി.

ഇടവകയിലെ 9 വാര്‍ഡുകളും, മതബോധനസ്കൂളും ബൈബിള്‍ അധിഷ്ടിത വിഷയങ്ങള്‍ തിരക്കഥയായി തെരഞ്ഞെടുത്ത് വിവിധ കലാപരിപാടികള്‍ മല്‍സരബുദ്ധ്യാ അവതരിപ്പിച്ചു. അമല്‍ ടോമിന്‍റെ പ്രാര്‍ത്ഥനാഗാനത്തെ തുടര്‍ന്ന് സെ. ജോസഫ് വാര്‍ഡിലെ കൊച്ചു കലാപ്രതിഭകളുടെ അവതരണ നൃത്തം അരങ്ങേറി. ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡിലെ വനിതകളും കുട്ടികളും ഒന്നിച്ചും, യുവജനങ്ങള്‍ വേറെയും സമൂഹനൃത്തം അവതരിപ്പിച്ചു.

സെ. തോമസ് വാര്‍ഡ് അവതരിപ്പിച്ച څവിലക്കപ്പെട്ട കനിچ എന്ന ലഘുനാടകം മികവുറ്റതായിരുന്നു. സെ. മേരീസ്, സെ. അല്‍ഫോന്‍സാ, സെ. ജോസഫ് എന്നീ വാര്‍ഡുകളില്‍നിന്നുള്ള യുവജനങ്ങള്‍ വെവ്വേറെ അവതരിപ്പിച്ച നൃത്തങ്ങള്‍, സെ. ന്യൂമാന്‍, സെ. അല്‍ഫോന്‍സാ വാര്‍ഡുകള്‍ സംയുക്തമായി അവതരിപ്പിച്ച സമൂഹഗാനം, സെ. ചാവറ വാര്‍ഡിന്‍റെ സൂപ്പര്‍നൈറ്റ് ഷോ, സെ. ജോര്‍ജ് വാര്‍ഡിലെ ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ്, സെ. ജോസഫ് വാര്‍ഡിന്‍റെ കോമഡി സ്കിറ്റ്, ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡിന്‍റെ സമൂഹഗാനം എന്നിവ നല്ലനിലവാരം പുലര്‍ത്തി.

ജയ്ക്ക് ബെന്നി, ജാനീസ് ജയ്സണ്‍, സേവ്യര്‍ ആന്‍റണി, സാജു ചാവറ, ബിനു ജേക്കബ് എന്നിവരുടെ ഗാനങ്ങളും, മഹിമാ ജോര്‍ജിന്‍റെ അതുല്യമായ ക്ലാസിക്കല്‍ ഡാന്‍സും, സ്ലൈഡ് ഷോയും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. ആഘോഷങ്ങളുടെ സമാപ്തികുറിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട പുണ്യാളന്‍സ് എന്ന കോമഡി സ്കിറ്റ് കാണികളെ കുടുകുടാ ചിരിപ്പിച്ചു. വാര്‍ഡു കൂട്ടായ്മകള്‍ മല്‍സരബുദ്ധിയോടെ രംഗത്തവതരിപ്പിച്ച കലാപരിപാടികള്‍ കാണികള്‍ കരഘോഷത്തോടെ ആസ്വദിച്ചു.

പുതുതായി ഇടവകയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കുടുംബങ്ങളെയും, വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും തദവസരത്തില്‍ ആദരിച്ചു.

പ്രിന്‍സിപ്പല്‍ ട്രസ്റ്റി ഷാജി മിറ്റത്താനി ഫാമിലി നൈറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മതാധ്യാപിക ജയിന്‍ സന്തോഷ് ആയിരുന്നു എം. സി.

രുചികരമായ നാടന്‍ വിഭവങ്ങള്‍ തല്‍സമയം പാകംചെയ്ത് നടത്തിയ തട്ടുകട ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു.

ഫോട്ടോ: ജോസ് തോമസ്

Check Also

കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കാരലൈന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *