ന്യൂ യോർക്ക്: ന്യൂയോർക് ആസ്ഥാനമായി സംഗീതത്തിനുവേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ  പ്രവർത്തിക്കുന്ന  സാധക സ്കൂൾ ഓഫ് മ്യൂസിക്, സംഗീതത്തിൻ്റെ വളർച്ചക്ക് സമഗ്ര സംഭാവനകൾ നൽകിയ മഹത് വ്യക്തികളെ ആദരിക്കുന്നതിനായി സാധക സംഗീത പുരസ്ക്കാരം ഏർപ്പെടുത്തി.

സാധക യുടെ ഈ പുരസ്ക്കാരം ഏർപ്പെടുത്തുവാൻ  പ്രശസ്ത സംഗീതജ്ഞരായ പണ്ഡിറ്റ് രമേശ് നാരായൺ, ഡോക്ടർ കെ ഓമനക്കുട്ടി, കലൈ മാമണി പി ഉണ്ണികൃഷ്ണൻ,  എന്നിവരും റെവ. ഡോക്ടർ ജോസഫ് പാലക്കൽ  (സി എം ഐ),  പ്രൊഫ. ജോയ് ടി കുഞ്ഞാപ്പു (ഡി എസ്  സി.  പി എച്ച് ഡി), ഡോക്ടർ ആനി പോൾ എന്നിവരും, സാധക യുടെ അഭ്യുദയ കാംഷികളായ    സുധാ കർത്ത, റെവ. ഫിലിപ്സ്  മോടയിൽ, ദിലീപ് വര്ഗീസ്, അനിയൻ ജോർജ്‌ , ഫ്രെഡ് കൊച്ചിൻ, മനോഹർ തോമസ്, പി കെ സോമരാജൻ എന്നിവർ അംഗങ്ങളായ കമ്മറ്റി തീരുമാനിക്കുകയുണ്ടായി

“പ്രഥമ സാധക സംഗീത പുരസ്കാരം” ഡിസംബർ മൂന്നിന് വൈകിട്ട് 5 മണിക്ക് ഫിലാഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്  യുവ  പിന്നണി ഗായകൻ ഡോക്ടർ കെ എസ് ഹരിശങ്കറിന്റെ  സംഗീത സന്ധ്യയിൽ വച്ച് പ്രഖ്യാപിക്കുമെന്ന്  സാധകയുടെ  ഡയറക്ടർ കെ. ഐ. അലക്സാണ്ടർ അറിയിച്ചു.

വാർത്ത: സുമോദ് നെല്ലിക്കാല

LEAVE A REPLY

Please enter your comment!
Please enter your name here