ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2018 ലേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജോഷ്വ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മാഗിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോഷ്വ, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മുഖ്യ വരണാധികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഗിന്റെ ആദ്യ ആസ്ഥാന കേന്ദ്രമായിരുന്ന കേരള ഹൗസ് വാങ്ങിയ കമ്മിറ്റിയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

ജോഷ്വയോടൊപ്പം പാനലില്‍ മത്സരിക്കുന്ന ശശിധരന്‍ നായര്‍, തോമസ്‌ ചെറുകര എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായും, ശ്രീമതി പൊന്നു പിള്ള, മേരിക്കുട്ടി ഏബ്രഹാം എന്നിവര്‍ വനിതാ പ്രതിനിധികളായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ജോഷ്വയോടൊപ്പം പതിനൊന്നോളം സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ പാനലില്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഇവരില്‍ പലരും മുന്‍ ഭാരവാഹികളും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here