Home / കേരളം / കേരളാ തീരത്തേക്ക് ചുഴലിക്കാറ്റ്; കനത്ത ജാഗ്രതാ നിര്‍ദേശം

കേരളാ തീരത്തേക്ക് ചുഴലിക്കാറ്റ്; കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. 75 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശുന്നത് . ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇനിയുള്ള മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

പാറശ്ശാലയില്‍ ജില്ലാ കലോത്സവം നടക്കുന്ന വേദിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മത്സരം തുടങ്ങുന്നതിന് മുന്പാദയിരുന്നതിനാല്‍ ആരും വേദിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ അപകടം ഒഴിവായി. മൂന്നു വേദികള്‍ കാറ്റിലും മഴയിലും തകര്ന്നുു. അമ്പൂരില്‍ വനത്തില്‍ ഉരുള്പൊവട്ടലും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ആര്ക്കും പരുക്കില്ല. വിഴിഞ്ഞത്ത് മരം വീണ് സ്ത്രീക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് കടലില്‍ പോയ ഏഴ് വള്ളങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. ഇവര്ക്കാ യി തീരദേശ സേന തിരച്ചില്‍ തുടങ്ങി.

ജലനിരപ്പ് ഉയര്ന്നിതിനെ തുടര്ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. എട്ട് അടിയാണ് നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്ദേകശം നല്കിച. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക്അ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. കൊച്ചി വഴി നാഗര്കോ്വില്‍, കന്യാകുമാരിയിലേക്കുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

കൊല്ലം ജില്ലയിലും കനത്ത മഴയാണ്. റോഡില്‍ മരം വീണതിനെ തുടര്ന്ന് കൊല്ലം-ചെങ്കോട്ട പാതയഇല്‍ ഗതഗാതം തടസപ്പെട്ടു. തെന്മ്ലയ്ക്ക സമീപം കഴുതുരുട്ടിയിലാണ് മരം വീണത്. കൊല്ലത്ത് ഓട്ടോ റിക്ഷയുടെ മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ വിഷ്ണു മരിച്ചു. കൊട്ടാരക്കര കുളത്തുപ്പുഴയ്ക്ക സമീപം തുവക്കാടായിരുന്നു അപകടം.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. ശബരിമല തീര്ഥാംടകര്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നും സന്നിധാനത്തേക്ക് കാനനപാതയിലൂടെ മല കയറരുതെന്നും നിര്ദേരശമുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.

ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ഇടുക്കി, ഉടുമ്പന്ചോറല താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക്ല ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ചതാണ് മഴ. കട്ടപ്പന-പുളിയന്മധല റൂട്ടില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്ക്ക് പരുക്കേറ്റു. കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യൂതി ലൈന്‍ പൊട്ടിവീണുവെങ്കിലും യാത്രക്കാരന്‍ രക്ഷപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

നെടുങ്കണ്ടം, പച്ചടി, മഞ്ഞപ്പാറ, തൂക്കുപാലം, ചേമ്പള, കല്ലാര്‍ മേഖലയില്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. വ്യാപകമായ കൃഷിനാശവും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

Check Also

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) അബ്ദുള്‍ വഹാബ് എം.പി. ചെയര്‍മാന്‍

തിരുവനന്തപുരം (ജനുവരി 19): കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാനായി രാജ്യസഭാംഗവും വ്യവസായിയുമായ …

Leave a Reply

Your email address will not be published. Required fields are marked *