ലക്‌നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക് അടുക്കുകയാണ്. രണ്ടിടത്ത് ബിഎസ്പിയും മുന്നേറുന്നുണ്ട്.തലസ്ഥാനമായ ലക്‌നൗവിലും മീററ്റ്, ഗാസിയാബാദ്, യോഗിയുടെ ജന്മദേശമായ ഖോരക്പുര്‍ എന്നിവിടങ്ങളിലും മറ്റ് രണ്ട് കോര്‍പ്പറേഷനുകളിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് സ്വന്തമാക്കി.

ഇതുവരെ ഫലം അറിവായ 43 സീറ്റുകളില്‍ 24 ഇടത്ത് ബിജെപിയും എസ്പി 15 ഇടത്തും ബിഎസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും വിജയിച്ചിട്ടുണ്ട്.അയോധ്യ-ഫൈസാബാദ് കോര്‍പറേഷനിലെ റാം പ്രസാദ് ബിസ്മില്‍ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ജേര്‍ണലിസ്റ്റ് വിജയിച്ചു.
ഇതിനിടെ, മുസഫില്‍നഗറില്‍ ബിഎസ്പി – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.ബിജെപിക്കും യോഗി ആദിത്യനാഥിനും ഏറെ സുപ്രധാനമാണ് തിരഞ്ഞെടുപ്പ് ഫലം.മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here