മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്കി കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഴ്‌സ്.ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.

ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, ഭരണസമിതിയിലെ അംഗം ഡയാന എഡുല്‍ജി, ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി എന്നിവരുമായി മൂവരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനത്തിലെത്തിയത്.ഒരു കോടി വേതനമുണ്ടായിരുന്ന ഗ്രേഡ് എയിലെ താരങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടു കോടി രൂപ ലഭിക്കും.ഗ്രേഡ് ബിയിലെ കളിക്കാര്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സിയിലെ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് ഇനി മുതലുള്ള ശമ്പളം.

കൂടാതെ ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപ വീതവും ഏകദിനത്തിന് ആറു ലക്ഷം രൂപ വീതവും ട്വന്റി20യ്ക്ക് മൂന്നു ലക്ഷം രൂപ വീതവും ഫസ്റ്റ് ഇലവനിലെ താരങ്ങള്‍ക്ക് ലഭിക്കും.ഫസ്റ്റ് ഇലവനില്‍ ഇടം പിടിക്കാത്ത ടീമിലുള്ള താരങ്ങള്‍ക്ക് ഇതിന്റെ പകുതി ശമ്പളവും ലഭിക്കും.കളിക്കാരുടെ ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഴ്‌സ് അംഗീകാരം നല്‍കിയെങ്കിലും ബി.സി.സി.ഐയുടെ പൊതുയോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here