ആത്മഹത്യ തടയുന്നതിന് ഫെയ്‌സ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു.ആത്മഹത്യാ പ്രവണതയുള്ളവരെ എ.ഐയുടെ സഹായത്തോടെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്.നിരവധി ആളുകള്‍ ലൈവ് വീഡിയോയിലൂടെ ആത്മഹത്യ ചെയ്തത് കമ്പനിക്ക് ചീത്തപ്പേര് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ആത്മഹത്യ തടയാനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഫെയ്‌സ്ബുക്ക് ഈ സംവിധാനം യുഎസില്‍ പരീക്ഷണം നടത്തിയത്.ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്താണ് ഫെയ്‌സ്ബുക്ക് ഇത് കണ്ടെത്തുന്നത്.ഈ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘ആര്‍ യു ഓകെ?’ ‘കാന്‍ ഐ ഹെല്‍പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ നിരീക്ഷിക്കും.ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തിയാല്‍ ഇതില്‍ അനുഭവപരിചയമുള്ള ഫെയ്‌സ്ബുക്ക് ടീമിന് ഈ വിവരങ്ങളെല്ലാം കൈമാറും. തുടര്‍ന്നുള്ള നടപടികള്‍ ഈ ടീം കൈകാര്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here