മിഷിഗണ്‍: ഏറ്റവും വലിയ ഓയില്‍ പെയ്ന്റിങ്ങില്‍ 2013 ല്‍ ലോക റെക്കോര്‍ഡിനുടമയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഗുര്‍മെജ് സിങ് 2017 ല്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് ചരിത്രതാളുകളില്‍ വീണ്ടും ഇടം കണ്ടെത്തി.

2017 ല്‍ റെക്കോര്‍ഡിനര്‍ഹമാക്കിയത് സ്റ്റാര്‍ ഓഫ് ബേത്‌ലഹേം എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണല്‍ ഓയില്‍ പെയിന്റിങ്ങ് അതിമനോഹരമായി ചിത്രീകരിച്ചതിനാണ്. 22.76 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുള്ള ഈ പെയ്ന്റിങ് ഗുര്‍മെജ് സിങ്ങിന്റെ മാത്രം സൃഷ്ടിയാണെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

മിഷിഗണ്‍ എപ്പിക്ക് സെന്ററിലെ ഈ പെയ്ന്റിങ്ങ് ലോകത്തിന് പ്രത്യാശയുടെ പ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നാലു മാസമാണ് ഇത് പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി വന്ന സമയം. 22.863 ചതുരശ്രമീറ്റര്‍ കാന്‍വാസില്‍ പൂര്‍ത്തിയാക്കിയ പെയ്ന്റിങ്ങ് 250,000 ഡോളറിനു മുകളില്‍ വില ലഭിച്ചാല്‍ വില്‍ക്കാനാണ് സിങ്ങിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here