ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ  ചിക്കാഗോയിൽ വച്ച് നടത്തുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവെൻഷന്റെ ഭാഗമായി “മലയാളി മങ്ക ” മത്സരവും സംഘടിപ്പിക്കുമെന്നു  പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമ സും മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.  ചിക്കാഗോയിൽ നിന്നു തന്നെയുള്ള സിമി ജെസ്റ്റോ ആണ് ഫോമാ “മലയാളി  മങ്ക” മത്സരത്തിന്റെ ചെയർ പേഴ്സൺ. 

സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു മുൻ പരിചയമുള്ള സിമി, മണിപ്പാൽ കോളേജ് ഓഫ് നഴ്സിംഗ് (MCON ) സൗന്ദര്യ മത്സരത്തിൽ 1996-ൽ മിസ് MCON ഫസ്റ്റ് റണ്ണർ അപ്പ്  ആയിരുന്ന. 1997-ൽ മിസ്  MCON  ആയി വിജയ കിരീടം ചൂടി. പിന്നീട്  20 വർഷങ്ങൾക്കു ശേഷം 2016-ൽ ചിക്കാഗോ മലയാളി അസ്സോസിയേഷൻ (CMA) സംഘടിപ്പിച്ച വനിതാ രത്നം ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം അലങ്കരിച്ചു . പല സൗന്ദര്യ മത്സരങ്ങളുടെ  ജഡ്ജിംഗ് പാനലിലും സിമി അംഗമായിരുന്നു. 

മിസ് ഫോമാ മത്സരം  പോലെ തന്നെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് “മലയാളി മങ്ക” മത്സരവും നടത്തപ്പെടുക.  ഒന്നും  രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തിരഞ്ഞെടുക്കും. ഇരുപത്തി അഞ്ചു വയസ്സിനു മുകളിൽ ഉള്ള വനിതകൾക്ക്  മത്സരത്തിൽ പങ്കെടുക്കാം. ഉയർന്ന പ്രായ പരിധി ഇല്ല.  ആദ്യ റൗണ്ട്  സ്വയം പരിചയപ്പെടുത്തലാണ്, രണ്ടാമത്തേത് ടാലെന്റ് റൗണ്ട്, മൂന്നാമത്തേത് ചോദ്യോത്തര വേള. മത്സര വേദിയിൽ മുഴുവൻ ആശയ വിനിമയവും മലയാള  ഭാഷയിൽ  തന്നെ ആയിരിക്കും . 

ഫോമാ അന്താരാഷ്ട്ര കുടുംബ സംഗമമായി പ്രഖ്യാപിച്ചിരിക്കുന്ന 2018 ചിക്കാഗോ കൺവെൻഷനിലേക്ക്  രജിസ്റ്റർ ചെയ്യാൻ ആയിരത്തി ഇരുനൂറ്റമ്പത് ഡോളറാണ് ($1250.00) നൽകേണ്ടത്.

വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ  നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, മിസ് ഫോമാ, മലയാളി മങ്ക,  യുവജനോത്സവം തുടങ്ങി വിവിധ മത്സരങ്ങൾ , ബാസ്കറ്റ് ബോൾ വോളി ബോൾ തുടങ്ങി സ്പോർട് സ് ഇനങ്ങൾ എല്ലാം ചേർന്ന ചിക്കാഗോ കൺവെൻഷൻ ഫോമാ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയിരിക്കുമെന്ന് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

www.fomaa.net

ബിന്ദു ടിജി

LEAVE A REPLY

Please enter your comment!
Please enter your name here