വിവിധ പരിപാടികളിലൂടെ ജന ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളീ അസോസിയേഷൻ  നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ ഫുഡ് ഡ്രൈവ് ഡെസ്പ്ലെയിൻസിലുള്ള   കാത്തോലിക് ചാരിറ്റീസിൽ വെച്ച് നടത്തി .  ഈ വര്ഷം രണ്ടാമത് പ്രാവശ്യം ആണ് ചിക്കാഗോ മലയാളീ അസോസിയേഷൻ ഈ ഫുഡ് ഡ്രൈവ് നടത്തുന്നത് .  ഭവന രഹിതരും  നിരാലംബരുമായ നൂറോളം ആളുകൾക്ക്   സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുകയുണ്ടായി . ഈ പരിപാടിക്ക് ആവശ്യമായ തുക സമാഹരിച്ചത് മലയാളീ അസോസിയേഷൻ ബോർഡ് അംഗങ്ങളുടെ പക്കൽ നിന്ന് മാത്രമാണ്. ഈ ഫുഡ് ഡ്രൈവിന്റെ കോർഡിനേറ്റർ  വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ആയിരുന്നു

ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചിക്കാഗോയിലും നാട്ടിലുമായി  ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തുമ്പോൾ സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപെടുക . ഒരു നോൺ  പ്രോഫിറ്റ് ഓർഗനൈസേഷൻ  ആയ ചിക്കാഗോ മലയാളീ അസോസിയേഷന് നൽകുന്ന സംഭാവനകൾ എല്ലാം നികുതി വിമുക്തമായിരിക്കും.

ഫുഡ് ഡ്രൈവിന് രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തൻപുരയിൽ,  ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്, ജേക്കബ് മാത്യു പുറയംപള്ളിൽ,  ജോഷി വള്ളിക്കളം,  മോനു വറുഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട് :  ജിമ്മി കണിയാലി

LEAVE A REPLY

Please enter your comment!
Please enter your name here