ദോഹ : ഗള്‍ഫിലെ പ്രമുഖ വനിതാ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഷീല ഫിലിപ്പോസിന് അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. വനിതാ സംരംഭക എന്ന നിലക്കും പ്രൊഫഷണല്‍ ബ്യൂട്ടീഷ്യന്‍ എന്ന നിലക്കുമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ഷീല ഫിലിപ്പോസിനെ ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് കിംഗ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ സംരംഭകത്വത്തിന്റെയും മേഖലകളില്‍ ഷീല ഫിലിപ്പോസ് നടത്തുന്ന മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്നതുമാണ്. 
കരുവാറ്റ മുഞ്ഞിനാറ്റ്് ഷീലാലയത്തില്‍ ഷീല ഫിലിപ്പോസ് പനച്ചമൂട്ടില്‍ എബ്രഹാം ഫിലിപ്പോസിന്റെ ഭാര്യയാണ്. കല്ലിശ്ശേരി ഡോ. കെ.എം ചെറിയാന്‍ മള്‍ട്ടി സ്പെഷ്യലിറ്റി ബയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അവര്‍ സാമൂഹ്യ, സാംസ്്കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു നല്ല കുടുംബിനിയായികൊണ്ട് തന്നെ നല്ല സംരംഭകയായും വിജയിക്കാമെന്നാണ് ഷീല ഫിലിപ്പോസ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. 
ടീനതങ്കം ഫിലിപ്പ്്, എബ്രഹാം ഫിലിപ്പ് എന്നിവരാണ് മക്കള്‍. പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റത്തിന്റെ മകന്‍ അശ്വിനി ബാബു മരുമകനാണ്. ഹാബേല്‍, ഹെലന്‍, ഹെവന്‍ എന്നിവരാണ് ചെറുമക്കള്‍.
കഴിഞ്ഞ വര്‍ഷം ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിദ്ധ്യമായിരുന്നു ഷീല ഫിലിപ്പോസ്.

ഫോട്ടോ : മധുരയില്‍ വെച്ച് നടന്ന ചടങ്ങില്‍ കിംഗ്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാറില്‍ നിന്ന് ഷീല ഫിലിപ്പോസ് ഡിലിറ്റ് സ്വീകരിക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here