കുവൈറ്റ്: ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീണു മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു മരണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ന്യൂയോര്‍ക്കില്‍ പ്രവാസി മലയാളിയായ കൊല്ലം കഴുതുരുട്ടി എടപ്പാളയം സ്വദേശി ജോസഫ് ബസേലിയോസ് ആണ് മരിച്ചത്. ഭാര്യ അന്നമ്മയുമൊത്ത് നാട്ടില്‍ മക്കളെ കാണാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു അന്ത്യം.
കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ഫ്ലൈറ്റിന്‍റെ ട്രാന്‍സിറ്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ ബഹളം വച്ചപ്പോള്‍ സഹയാത്രികരും എയര്‍പോര്‍ട്ട്‌ അധികൃതരും ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

അന്നമ്മയെ എയര്‍പോര്‍ട്ട് അധികൃതര്‍ പിന്നീട് ഹോട്ടല്‍ ക്രൌണ്‍ പ്ലാസയിലേക്ക് മാറ്റി. മൃതദേഹം ഇവിടെ നിന്നും കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. സംസ്കാരം ന്യൂയോര്‍ക്കിലാണോ നാട്ടിലാണോ എന്നത് ബന്ധുക്കള്‍ ഇന്ന് വ്യക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here