Home / ഫീച്ചേർഡ് ന്യൂസ് / ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ 200-ൽ പരം കോഴ്സുകൾക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്

ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ 200-ൽ പരം കോഴ്സുകൾക്ക് ഫോമായിലൂടെ 15% ഡിസ്കൗണ്ട്

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്), ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടത്തുവാൻ ഇടയായി. ഫോമായുടെ 2012-14  കാലഘട്ടത്തിലെ ജോർജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു ആരംഭിച്ച ഫോമാ - ജി.സി.യു. പ്രോജക്ടു കൊണ്ടു ഏകദേശം മൂവായിരത്തിൽ പരം മലയാളി നേഴ്സുമാർ ആർ.എന്നിൽ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കിൽ ട്രാൻസിഷണൽ കോഴ്സെടുത്തു പ്രയോജനപ്പെടുത്തി.  ഈ ഫോമാ - ജി.സി.യു. പ്രോജക്റ്റ് അടുത്ത തലങ്ങളിലേക്ക് ഉയർത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളുടെ ഫലമായി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ (ജി.സി.യു.) ഇപ്പോഴുള്ള 200-ൽ പരം കോഴ്സുകളിലും, ഫോമാ അംഗസംഘടനകളിലെ അംഗങ്ങൾക്ക്, 15% ഡിസ്കൗണ്ടിൽ ഇനി മുതൽ പഠിക്കുവാൻ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണ പത്രത്തിൽ ഫോമായും ജി.സി.യൂ.വും ഒപ്പ് വച്ചു. ഫോമാ - ജി.സി.യൂ. പ്രോജക്ടിനെ കുറിച്ച് അറിയുവാനും അതിനെ കുറിച്ചുള്ള…

വിനോദ് കൊണ്ടൂർ ഡേവിഡ്.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്)

User Rating: Be the first one !

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്), ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടത്തുവാൻ ഇടയായി. ഫോമായുടെ 2012-14  കാലഘട്ടത്തിലെ ജോർജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു ആരംഭിച്ച ഫോമാ – ജി.സി.യു. പ്രോജക്ടു കൊണ്ടു ഏകദേശം മൂവായിരത്തിൽ പരം മലയാളി നേഴ്സുമാർ ആർ.എന്നിൽ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കിൽ ട്രാൻസിഷണൽ കോഴ്സെടുത്തു പ്രയോജനപ്പെടുത്തി. 

ഈ ഫോമാ – ജി.സി.യു. പ്രോജക്റ്റ് അടുത്ത തലങ്ങളിലേക്ക് ഉയർത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളുടെ ഫലമായി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിൽ (ജി.സി.യു.) ഇപ്പോഴുള്ള 200-ൽ പരം കോഴ്സുകളിലും, ഫോമാ അംഗസംഘടനകളിലെ അംഗങ്ങൾക്ക്, 15% ഡിസ്കൗണ്ടിൽ ഇനി മുതൽ പഠിക്കുവാൻ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണ പത്രത്തിൽ ഫോമായും ജി.സി.യൂ.വും ഒപ്പ് വച്ചു.

ഫോമാ – ജി.സി.യൂ. പ്രോജക്ടിനെ കുറിച്ച് അറിയുവാനും അതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനുമായി, വിവിധ റീജയനുകളിൽ നിന്നായി പത്തോളം കോഓർഡിനേറ്റർമാരെ ഫോമാ തിരഞ്ഞെടുത്തിട്ടുണ്ട്. 

ബെന്നി വാച്ചാച്ചിറ – ചിക്കാഗോ,

ജിബി തോമസ് – ന്യൂജേഴ്‌സി, 

രേഖാ നായർ – ന്യൂയോർക്ക്,

ഫിലിപ്പ് ചാമത്തിൽ – ഡാളസ്സ്,

ബാബു തെക്കേക്കര – ഹ്യൂസ്റ്റൺ,

മെർലിൻ ഫ്രാൻസിസ് – ഡിട്രോയിറ്റ്,

ചെറിയാൻ കോശി – ഫിലാഡൽഫിയ,

ജെയിംസ് ഇല്ലിക്കൽ – ടാമ്പ,

ഷീല ജോസ് – മയാമി,

സാജൂ ജോസഫ് – സാൻ ഹൊസെ, എന്നിവരെയാണ് ഫോമാ – ജി.സി.യു. കോർഡിനേറ്റർമാരായി തിരഞ്ഞെടുത്തത്.

ബിസിനസ് & മാനേജ്മെന്റ്; ക്രിമിനൽ, പൊളിറ്റിക്സ് & സോഷ്യൽ സയൻസ്; എൻജിനിയറിംഗ് & ടെക്നോളജി;  മെഡിക്കൽ സ്റ്റഡീസ് & സയൻസ്; നേഴ്സിങ്ങ് & ഹെൽത്ത് കെയർ; പെർഫോമിംഗ് ആർട്ട്സ് & ക്രിയേറ്റീവ് ഡിസൈൻ; സൈക്കോളജി & കൗൺസലിംഗ്; ടീച്ചിംഗ് & സ്കൂൾ അഡ്മിനിസ്ട്രേഷൻ; തിയോളജി & മിനിസ്ട്രി, തടങ്ങി ഒട്ടനവധി കോഴ്‌സുകൾക്ക് ഫോമാ – ജി.സി.യു. കൂട്ടുകെട്ടു വഴി ഫോമാ അംഗ സംഘടനകളിലെ അംഗങ്ങൾക്ക് 15% ഡിസ്കൗണ്ടിൽ ലഭ്യമാകും.

ഫോമാ ഈ കുറഞ്ഞ കാലം കൊണ്ട് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങൾ, പ്രത്യേകിച്ച് മലയാളികൾക്കായി ചെയ്തിട്ടുണ്ട്. ഫോമാ – റീജണൽ കാൻസർ സെന്റർ പ്രോജക്റ്റ്, ഹാർവ്വി ഡിസാസ്റ്റർ റിലീഫ്, ഫോമാ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നാട്ടിലെ 10 നേഴ്സിങ്ങ് സ്റ്റുഡന്റ്സിന് സ്കോളർഷിപ്പും പാലിയേറ്റീവ് കെയർ സപ്പോർട്ട്, തുടങ്ങിയവ അവയിൽ ചിലതു മാത്രം. 

അതോടൊപ്പം 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയിൽ വച്ചു നടക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ഒരുക്കങ്ങൾ നടന്നു വരികയാണ്. കൺവൻഷനു 7 മാസങ്ങൾ ബാക്കി നിൽക്കെ, ആദ്യഘട്ടത്തിൽ 250-ൽ പരം ഫാമിലി രജിസ്ട്രേഷനുകളുമായി മുന്നേറുകയാണ് ടീം ഫോമാ.

രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ജനുവരിയിലാണ് തുടങ്ങുന്നത്.  ഫോമായുടെ 2018 കുടുംബ കണ്‍വന്‍ഷന്‍ മറ്റൊരു പൂരമാക്കുവാന്‍ വേണ്ടി ഈ പ്രവാസഭൂമിയിലെയും ജന്മനാട്ടിലെയും കലാ സാംസ്‌കാരിക രാഷ്ട്രീയ മേഘലയിലെ ഒരു വന്‍ നിര തന്നെ അണിനിരന്നു കൊണ്ട് ചിരിയുടെയും ചിന്തയുടെയും വിനോദത്തിന്റെയും പ്രാര്‍ത്ഥനയുടെയും സര്‍ഗ സാന്നിദ്ധ്യം അറിയിക്കുന്നതാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 

ഫോമായെ കുറിച്ചും, ഫോമാ – ജി.സി.യൂ. പ്രോജക്ടിനെ കുറിച്ചും കൂടുതൽ അറിയുവാനും, 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷനിൽ രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക.

www.fomaa.net

ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റി കോഴ്സുകളെപ്പറ്റി അറിയുവാൻ സന്ദർശിക്കുക.

https://www.gcu.edu

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *