അഹമ്മദാബാദ് : രാജ്യം മുഴുവനും ഗുജറാത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പുതിയ സര്‍വേ ഫലം എല്ലാവരേയും ഞെട്ടിച്ചു. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും വോട്ട് ശതമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്നുമാണു പുതിയ വിലയിരുത്തല്‍.എബിപി (സിഎസ്ഡിഎസ് ലോക്‌നീതി) സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.. ആദ്യ സര്‍വേ ഫലങ്ങള്‍ ബിജെപിക്കു നൂറിനുമേല്‍ സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു പ്രവചിച്ചിരുന്നു. എന്നാല്‍, നവംബര്‍ അവസാനവാരം നടത്തിയ സര്‍വേയില്‍ സീറ്റ് നൂറില്‍ താഴേക്കു പോയി; 91 99 സീറ്റ് വരെ. കോണ്‍ഗ്രസിന് 86 സീറ്റ് വരെ ലഭിക്കാം.

നേരത്തേ നടത്തിയ മറ്റ് അഭിപ്രായ സര്‍വേകളിലെ ഫലങ്ങള്‍ ഇങ്ങനെ: ടൈംസ് നൗ വിഎംആര്‍ 18134 (ബിജെപി), 4061 (കോണ്‍ഗ്രസ്). ഇന്ത്യാ ടുഡെ ആക്‌സിസ് 115125 (ബിജെപി), 5765 (കോണ്‍ഗ്രസ്). വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലെത്തും എന്നാണു പുതിയ എബിപി (സിഎസ്ഡിഎസ്‌ലോക്‌നീതി) സര്‍വേയുടെ വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും 43 ശതമാനം വരെ വോട്ട് നേടിയേക്കുമെന്നും സര്‍വേ പറയുന്നു. മുന്‍ സര്‍വേകളില്‍ ബിജെപിയുടെ വോട്ടുശതമാനം ശരാശരി 50ന് അടുത്തായിരുന്നു.
പുതിയ സര്‍വേയില്‍, 30 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലും ബിജെപിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ മധ്യവയസ്‌കര്‍ക്കു കോണ്‍ഗ്രസിനോടാണു താല്‍പര്യം. ആകെ വോട്ടര്‍മാരില്‍ 65 ശതമാനത്തോളം പേര്‍ 35 വയസ്സില്‍ താഴെയുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here