വുഡ്‌ലാന്‍ഡ്‌സ് (ടെകസസ്): ഗവേഷണ ശാസ്ത്രജ്ഞനും ടെക്സസിലെ വുഡ്‌ലാന്‍‌ഡ്സില്‍ സ്ഥിരതാമസക്കാരനുമായ ഡോ. കെ.പി. “സുബു” സുബ്രഹ്മണ്യന്‍ നവംബര്‍ 30-ന് നിര്യാതനായി. ഗ്ലയോബ്ലാസ്റ്റോമയ്ക്കെതിരെ ധീരമായ പോരാട്ടത്തിനുശേഷമാണ് തന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍, തനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേട്ടുകൊണ്ട് ഡോ. സുബ്രഹ്മണ്യന്‍ മരണത്തിനു കീഴടങ്ങിയത്. 

ഭാര്യ: ഇന്ദിര (ദേവി).

മക്കള്‍: ചിത്ര, കൃഷ്ണന്‍.

മരുമക്കള്‍: ബ്രയന്‍, ശ്വേത. 

കൊച്ചുമക്കള്‍: ജ്‌ക്കായ്, ലീല, കിയാന്‍ പാര്‍ത്ഥ് (കെ.പി). 

സഹോദരര്‍: മൂത്ത സഹോദരി ഗംഗാ ദേവി കോഴിക്കോട്ടും ഇളയ സഹോദരന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി വിര്‍ജീനിയയിലെ ഫാള്‍സ് ചര്‍ച്ചിലും താമസിക്കുന്നു.

പൊതുദര്‍ശനം: ഡിസംബര്‍ 9, ശനിയാഴ്ച രാവിലെ 9:30ന് മഗ്നോളിയ ഫ്യൂണറല്‍ ഹോമില്‍ (811 സൗത്ത് മഗ്നോളിയ ബുളവാഡ്, മഗ്നോളിയ, ടെക്‌സസ് -77355) ആരംഭിക്കുകയും തുടര്‍ന്ന് 10:30ന് നടക്കുന്ന സംസ്ക്കാര ശുശ്രൂഷയ്ക്കു ശേഷം സംസ്ക്കാരവും നടക്കും.  

പൂക്കള്‍ക്ക് പകരം, ബ്രെയിന്‍ കാന്‍സറിനെതിരെ പോരാടുന്ന യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും കുടുംബ സുഹൃത്തുമായ ഡേവ് കാള്‍സണെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി സംഭാവനകള്‍ അയച്ചാല്‍ മതിയെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് https://www.gofundme.com/dave-tumor-fight.

1946 ഒക്ടോബര്‍ 18 ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പുരോഹിത കുടുംബത്തിലാണ് ഡോ. സുബ്രഹ്മണ്യന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സ്കോളര്‍ഷിപ്പോടെ കോളേജ് പഠനം പൂര്‍ത്തിയാക്കി 1973 ല്‍  അമേരിക്കയിലേക്ക് കുടിയേറി. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്‌ട്രിയില്‍ പിഎച്ച്ഡി എടുത്തു. 

എം.ഐ.ടി, 3എം, ഹണ്ട്സ്‌മാന്‍ എന്നിവിടങ്ങളില്‍ ഗവേഷക ശാസ്ത്രജ്ഞനായിരുന്നു. അവിടെ അദ്ദേഹം 

വിമാനങ്ങള്‍ക്കും, റോക്കറ്റുകള്‍ക്കും, സ്പെയ്സ് ടെക്നോളജികള്‍ക്കും അപൂര്‍‌വ്വ വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ സഹായിച്ചു. നിരവധി ബഹുമുഖ പേറ്റന്റുകള്‍ക്ക് ഉടമയായ അദ്ദേഹം നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടെക്സസിലും മിനസോട്ടയിലും സാമൂഹ്യ-സാംസ്ക്കാരിക മേഖലകളില്‍ അറിയപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്നു.  പൊതുജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, മെച്ചപ്പെട്ട ജീവിതം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പൊതുസേവനം, കല, വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ സമയം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here