കോട്ടയം:പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. നേതൃമാറ്റം സംസ്ഥാന സമ്മേളനത്തിന്റെ അജന്‍ഡയിലില്ല. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും ജോസ് കെ.മാണി എം.പി കോട്ടയത്ത് പറഞ്ഞു.

അടുത്തയാഴ്ച കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുമെന്ന എന്ന സൂചനകള്‍ ശക്തമായി നിലനില്‍ക്കെയാണ് ജോസ് കെ.മാണി എം.പി ഇതിനെ പാടെ തള്ളുന്നത്.ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് ഇപ്പോള്‍ അഴിച്ചു പണിയുടെ ആവശ്യമില്ല. കോട്ടയം സീറ്റില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പിലെ സാധ്യത കണ്ടായിരിക്കും മുന്നണി പ്രവേശനപ്രഖ്യാപനമെന്ന വിമര്‍ശത്തിനും ജോസ് കെമാണി മറുപടി പറഞ്ഞു

ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും മുന്നണി രാഷ്ട്രീയമാണ് സംസ്ഥാനത്ത് ഏറ്റവും പ്രസക്തം. എന്നാല്‍ ഇടത്തോട്ടോ വലത്തോട്ടോ എന്ന ചോദ്യത്തിന് ഇതായിരുന്നു ഉത്തരം . ഏതായാലും യുഡിഎഫ് വിടാനുള്ള തീരുമാനം കൈക്കൊണ്ട ചരല്‍ക്കുന്ന് ക്യാംപിനുേശംഷ ഒരുവര്‍ഷം പൂര്‍ത്തിയായസാഹചര്യത്തില്‍ മുന്നണി പ്രവേശനം തന്നെയായിരിക്കും പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ യോജിച്ചുള്ള തീരുമാനത്തിന് നേതൃത്വം എന്ത് വിട്ടുവീഴ്ചാണ് ചെയ്യുക എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here