ഫ്‌ളോറിഡാ: ഫ്‌ളോറിഡാ ഡെവന്‍ പോര്‍ട്ട് മേയര്‍ തെരെസ ബ്രാഡ്‌ലി (60) ‘ഹാന്‍ഡികാപ്പ് സൈന്‍’ അനധികൃതമായി ഉപയോഗിച്ചതിന് അറസ്റ്റിലായി.

ഒക്ടോബര്‍ 6 ബുധനാഴ്ചയാണ് മേയര്‍ അറസ്റ്റിലായതെന്ന് പോക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

രണ്ട് ഹാന്‍ഡി കാപ്പ് സൈനുകളാണ് മേയറുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. 2012 ആഗസ്റ്റിലും, 2015 ലും മരിച്ച രണ്ട് പേരുടേതായിരുന്നു ഹാന്‍ഡികാപ്പ് സൈനുകള്‍.

സിറ്റി ഹാളിന്റെ ഹാന്‍ഡിക്കാപ്പ് സ്‌പോട്ടിലാണ് മേയര്‍ സ്ഥിരമായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. 60 വയസ്സുള്ള മേയര്‍ തികച്ചും ആരോഗ്യവതിയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

മരിച്ചവരുടെ ഐ ഡി കൈവശം വച്ചതിനും നിയമ വിരുദ്ധമായി ഹാന്‍ഡിക്കാപ്പ് സൈന്‍ ഉപയോഗിച്ചതിനുമാണ് മേയര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. കൗണ്ടി ജയിലില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന മേയര്‍ക്ക് 2250 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here