സാന്‍ അന്റോണിയ: ഡിസംബര്‍ 7 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ടെക്‌സസ്സിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ സീസണിലെ ആദ്യ ഹിമപാതം.

2.5 ഇഞ്ച് കനത്തിലാണ് സ്‌നൊ സാന്‍ അന്റോണിയെ, കോളേജ് സ്‌റ്റേഷന്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിച്ചതെന്ന് നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

1987 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള സ്‌നോഫോള്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രിട്ട് വില്യംസ് പറഞ്ഞു. സാന്‍ അന്റോണിയായില്‍ 1985 ല്‍ 13.2 ഇഞ്ച് കനത്തില്‍ ഹിമപാതം ഉണ്ടായത് റിക്കാര്‍ഡാണ്.

കനത്ത ഹിമപാതത്തെ തുടര്‍ന്ന് 63000 പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായി 25 ഡിഗ്രി വരെ താപ നില താഴ്ന്നത് കൃഷിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ഹൂസ്റ്റണില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷവും വെള്ളിയാഴ്ച രാവിലേയും സ്‌നൊഫാളിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുറ്ററിയിപ്പ് നല്‍കിയിട്ടുണ്ട്. കോര്‍പസ് ക്രിസ്റ്റിയില്‍ 3 ഇഞ്ച് വരെ സ്‌നോ ലഭിച്ചിട്ടുള്ളു. രണ്ട് ദിവസം മുമ്പ് 81 ഡിഗ്രി ഉണ്ടായിരുന്നതില്‍ നിന്നും പെട്ടന്നാണ് 25 ഡിഗ്രിയായി താഴ്ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here