ഷിക്കാഗോ: 2018 ജൂണ്‍ 21,22,23,24 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ആറാമത് ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഡിസംബര്‍ മൂന്നാം തീയതി നടത്തപ്പെട്ടു.

ഷിക്കാഗോ റീജിയന്‍ പി.ആര്‍.ഒ സിനു പാലയ്ക്കത്തടം വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ട് യോഗ നടപടികള്‍ക്ക് തുടക്കംകുറിച്ചു. റീജിയണല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പിലില്‍ നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. ഫോമ ഷിക്കാഗോ കണ്‍വന്‍ഷന്‍ തീര്‍ച്ചയായും ഒരു ചരിത്രവിജയമായിരിക്കുമെന്നു ഇതുവരെ ലഭിച്ച രജിസ്‌ട്രേഷനുകള്‍ തെളിയിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍ നന്ദി പറഞ്ഞു. വനിതാ പ്രാതിനിധ്യംകൊണ്ട് മറ്റു കണ്‍വഷനേക്കാള്‍ മികവുറ്റതായിരിക്കും ഷിക്കാഗോ കണ്‍വന്‍ഷന്‍ എന്ന് നാഷണല്‍ വനിതാ പ്രതിനിധി ബീന വള്ളിക്കളം അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, കോ- ചെയര്‍മാന്‍ ജോസ് മണക്കാട്ട്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ പാട്ടപതി, ജനറല്‍ കണ്‍വീനര്‍മാരായ രാജന്‍ തലവടി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, അച്ചന്‍കുഞ്ഞ് മാത്യു, ജോണ്‍സണ്‍ മാളിയേക്കല്‍, ജോണി വടക്കാഞ്ചേരി, അപ്പച്ചന്‍ നെല്ലുവേലില്‍, സണ്ണി ഇ. തോമസ്, ഷിബു അഗസ്റ്റിന്‍, നിഷ എറിക്, മോനു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഷിക്കാഗോ റീജണല്‍ ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here