Home / വിനോദം / കവിത / ഓഖി (കവിത : സജി വർഗീസ്)

ഓഖി (കവിത : സജി വർഗീസ്)

ഓഖി ******* പ്രണയം തലകീഴായിക്കിടക്കുന്നു; നീലവിഹായസ്സു ഞാൻ കാണുന്നു. മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു; നീല ജലാശയത്തിലേക്കാണ്ടു പോകുന്നു. ആകാശ മണ്ഡലത്തിൽ നിന്നിറങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്; പവിഴ പുറ്റുകൾക്കിടയിൽക്കിടന്നെന്നധരങ്ങളിൽ സ്പർശനം. ഹിമശിഖരങ്ങൾക്കിടയിലൂടൊരു യാത്ര, പ്രണയത്തിൻ നാഗമായ് ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി ; രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു. വിശപ്പറിഞ്ഞവൾ, ചാരിത്ര്യത്തിന്റെ പുറംതോട് പൊട്ടിപ്പോയവൾ, ആഴിയുടെ ആഴങ്ങളിലവൾ ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവൾ ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു; ആരോ ഓഖിയെന്നു വിളിച്ചു. മുന്നറിയിപ്പായവൾക്കടന്നു പോയി. ശീതീകരിച്ച മുറിയിലിരുന്നവലോകനം; രക്ഷാപ്രവർത്തനം, ചാനൽച്ചർച്ചകൾ പൊടിപൊടിക്കുന്നു. ഓഖി! അവൾ കടന്നു പോയി വരുമൊരുനാൾ ഈരേഴു സമുദ്രമായ് നിന്റെയത്യാഗ്രഹത്തിനൊരുതാക്കീതായ് ! (സജി വർഗീസ്.)

സജി വർഗീസ്

User Rating: Be the first one !

ഓഖി
*******

പ്രണയം തലകീഴായിക്കിടക്കുന്നു;
നീലവിഹായസ്സു ഞാൻ കാണുന്നു.
മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു;
നീല ജലാശയത്തിലേക്കാണ്ടു പോകുന്നു.
ആകാശ മണ്ഡലത്തിൽ നിന്നിറങ്ങി വന്ന മാലാഖ
കടലാഴങ്ങളിലേക്ക്;
പവിഴ പുറ്റുകൾക്കിടയിൽക്കിടന്നെന്നധരങ്ങളിൽ സ്പർശനം.
ഹിമശിഖരങ്ങൾക്കിടയിലൂടൊരു യാത്ര,
പ്രണയത്തിൻ നാഗമായ് ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി ;
രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു.
വിശപ്പറിഞ്ഞവൾ, ചാരിത്ര്യത്തിന്റെ പുറംതോട് പൊട്ടിപ്പോയവൾ,
ആഴിയുടെ ആഴങ്ങളിലവൾ ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവൾ
ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു;
ആരോ ഓഖിയെന്നു വിളിച്ചു.
മുന്നറിയിപ്പായവൾക്കടന്നു പോയി.
ശീതീകരിച്ച മുറിയിലിരുന്നവലോകനം;
രക്ഷാപ്രവർത്തനം, ചാനൽച്ചർച്ചകൾ പൊടിപൊടിക്കുന്നു.
ഓഖി! അവൾ കടന്നു പോയി
വരുമൊരുനാൾ ഈരേഴു സമുദ്രമായ്
നിന്റെയത്യാഗ്രഹത്തിനൊരുതാക്കീതായ് !

(സജി വർഗീസ്.)

Check Also

നടി ഭാവനയുടെ വിവാഹം ഇന്ന്

തൃശൂര്‍: നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരില്‍. കന്നട നിര്‍മാതാവായ നവീന്‍ ആണ് വരന്‍. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും …

Leave a Reply

Your email address will not be published. Required fields are marked *