ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിമൂന്നാമത് കരയോഗമായ നായര്‍ സൊസൈറ്റി ഓഫ് മിഷിഗണ്‍ രൂപീകൃതമായി.

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേണുഗോപാല്‍ നായര്‍ ഏവരേയും സ്വാഗതം ചെയ്തു. എം.എന്‍.സി നായര്‍ ദേശീയ നായര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും, അടുത്ത വര്‍ഷം ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ നായര്‍ സംഗമത്തില്‍ ഏവരും പങ്കെടുത്ത് വിജയകരമാക്കിത്തീര്‍ക്കണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സമുദായത്തിന്റെ പ്രസക്തിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജയന്‍ മുളങ്ങാട് നായര്‍ സംഗമം 2018-ന്റെ വിശദമായ രൂപരേഖ അവതരിപ്പിച്ചു. വൈസ് ചെയര്‍ സുനില്‍ നായര്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രം വിശദമായി അവതരിപ്പിച്ചു.

പുതിയ സംഘടനയുടെ ഭാരവാഹികളായി വേണുഗോപാല്‍ നായര്‍ (പ്രസിഡന്റ്), മധു നായര്‍ (വൈസ് പ്രസിഡന്റ്), രാജേഷ് നായര്‍ (ജനറല്‍ സെക്രട്ടറി), സ്മൃതി നായര്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ശ്യാമളന്‍ (ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. യോഗാനന്തരം രാജേഷ് നായര്‍ ഏവര്‍ക്കും നന്ദി അറിയിച്ചു. ചടങ്ങില്‍ നായര്‍ സംഗമം 2018-ന്റെ ശുഭാരംഭ ചടങ്ങും നടന്നു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here