ലണ്ടന്‍:ഒട്ടുമിക്കയാളുകളും എപ്പോഴും കമ്പ്യൂട്ടറിന്റെയും ലാപ്‌ടോപിന്റെയും മുന്നിലാണ്. എന്നാല്‍ ഇന്റെര്‍നെറ്റിന് അങ്ങോട്ട് പണം കൊടുത്ത് ഉപയോഗിക്കുക എന്നല്ലാതെ ഓണ്‍ലൈന്‍ മേഖലയിലെ ബിസിനസ് സാധ്യത പലരും ഉപയോഗിക്കാറില്ല. ഇവിടെ ഇതാ ഒരു യുവാവ് ഓണ്‍ലൈന്‍ വഴി കോടികളാണ് ഉണ്ടാക്കുന്നത്. ആല്‍ഡര്‍ഷോട്ട് സ്വദേശി ഡാന്‍ മിഡില്‍ട്ടനാണ് വീഡിയോ എടുത്തും ഗെയിം ഉണ്ടാക്കിയും കോടികളുണ്ടാക്കുന്നത്. ഏറ്റവും പണക്കാരനായ യൂ ട്യൂബ് ഉപഭോക്താവായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മാത്രമുണ്ടാക്കിയത് 106 കോടി രൂപയാണ്.

ഗെയിം കളിക്കുന്നവര്‍ക്ക് എങ്ങനെ ഏറ്റവും മുകളിലെത്താമെന്ന് ഇയാള്‍ കാണിച്ചു കൊടുക്കുന്നുണ്ട്. വീഡിയോ പരസ്യം ചെയ്താണ് ഇയാള്‍ പണമുണ്ടാക്കുന്നത്. നിലവില്‍ ഫോബ്‌സിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും പണം സമ്പാദിക്കുന്ന യു ട്യൂബ് ഉപയോക്താവാണ് ഡാന്‍. 16 ലക്ഷം ആളുകളാണ് യുവാവിന്റെ യു ട്യൂബ് ചാനല്‍ കാണുന്നത്. സംപ്രേഷണം ചെയ്യുന്ന പരസ്യത്തിന്റെ 68 ശതമാനം ഉപയോക്താവിന് യു ട്യൂബ് നല്‍കും 1000 ആളുകള്‍ കണ്ടാല്‍ 95 രൂപയാണ് ലഭിക്കുക.

പഠിക്കുമ്പോള്‍ തന്നെ വീഡിയോ ഷൂട്ട് ചെയ്ത് യു ട്യൂബിലിട്ടും സാഹസിക ഗെയിം കളിച്ചുമാണ് യുവാവ് പണം സമ്പാദിച്ചു തുടങ്ങിയത്. കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഗെയിമായ മിനി ക്രാഫ്റ്റാണ് യുവാവ് നിര്‍മ്മിച്ചത്. 2013 ല്‍ വിവാഹിതനായ ഡാനിന്റെ ഭാര്യ ജെമ്മയും മിനി ക്രാഫ്റ്റ് ഗെയിം കളിക്കുന്നയാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here