ഫിലഡൽഫിയ: ക്രിസ്തോസ് മാർത്തോമ്മ ഇടവക പുതുതായി നിർമിച്ച ആരാധനാലയത്തിന്‍റെ കൂദാശ കർമവും പൊതുസമ്മേളനവും വർണാഭമായി. നോർത്തമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ കുദാശ കർമം നിർവഹിച്ചു. ഇടവക വികാരി റവ. അനീഷ് തോമസ് സഹകാർമികനായിരുന്നു.

ഒന്പതിന് ആരംഭിച്ച ആരാധനയിൽ 18 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു. തുടർന്നു നടന്ന പൊതു സമ്മേളനം റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് ഉദ്ഘാടനം ചെയ്തു. ക്രിസ്തോസ് ഇടവക വികാരി റവ. അനിഷ് തോമസ് സ്വാഗതം ആശംസിച്ചു. ബിൽഡിംഗ് കമ്മിറ്റി കണ്‍വീനർ പി.ടി. മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കണ്‍സ്ട്രക്ഷൻ കമ്മിറ്റി കണ്‍വീനർ തോമസ് സി. ജേക്കബ് നിർമാണ ചുമതല വഹിച്ച എൻജിനിയർ ബോണി യേശുദാസൻ, ബോറിസ് എന്നിവർക്ക് ഇടവകയുടെ ഫലകങ്ങൾ മാർ ഫീലക്സിനോസ് സമ്മാനിച്ചു. ഇടവക സെക്രട്ടറി ഷാൻ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.

യുഎസ് കോണ്‍ഗ്രസ്മാൻ ബ്രെണ്‍ടെൻ ബോയിൽ, സ്റ്റേറ്റ് സെനറ്റർ ജോണ്‍ സാബറ്റീനോ ജൂണിയർ, സ്റ്റേറ്റ് റപ്രസെന്േ‍ററ്റീവ് മാർട്ടീനാ വൈറ്റ്, ഫിലഡൽഫിയ ചീഫ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിൻന്ത്യാ ഡോർസി, മാർത്തോമ്മ ക്ലേർജിയെ പ്രതിനിധീകരിച്ച് റവ. ഡെനിസ് എബ്രഹാം എക്യുമെനിക്കൽ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് റവ. ഡോ. സജി മുക്കൂട്ട്, ഡയോസിസൻ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ബീനാ ഫീലിപ്പോസ് തുടങ്ങിയവർ പ്രസംഗിച്ചു. ബിൽഡിംഗ് പ്രോജക്ടിന്‍റെ ധനശേഖരണാർഥം സുവനീർ ചീഫ് എഡിറ്റർ ഷാജി മത്തായി നേതൃത്വം നൽകി പ്രസിദ്ധീകരിച്ച സുവനീറിന്‍റെ പ്രകാശനം മാർ ഫിലക്സിനോസ്, സ്റ്റേറ്റ് സെനറ്റർ ജോണ്‍ സാബറ്റീനോ ജൂണിയറിന് ആദ്യ പ്രതി നൽകി നിർവഹിച്ചു. സുവനീറിന് പരസ്യങ്ങളും കോംപ്ലിമെന്‍ററികളും നൽകി സഹായിച്ച സ്നേഹിതർക്കും പ്രവർത്തകർക്കും ഷാജി മത്തായി നന്ദി പറഞ്ഞു. ക്രിസ്തോസ് ഇടവക ട്രസ്റ്റി ജയിംസ് ഏബ്രഹാം മേൽപ്പട്ട സ്ഥാനത്ത് രജത ജൂബിലി ആഘോഷിക്കുന്ന മാർ ഫിലക്സിനോസിന്് ഇടവകയുടെ അഭിനന്ദനങ്ങൾ നേർന്നു. തുടർന്ന് അക്കൗണ്ടന്‍റ് കെ.സി. വർഗീസ് പാരിതോഷികം സമ്മാനിച്ചു.

ചർച്ച് ബിൽഡിംഗ് കോ കണ്‍വീനർ എം.കെ. ജോർജുകുട്ടി നിർമാണത്തിന് നേതൃത്വം നൽകിയ എല്ലാ കണ്‍വീനർമാരെയും അനുമോദിക്കുകയും അവർക്ക് എപ്പിസ്കോപ്പ ഫലകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇടവകാംഗം ബെൻജമിൻ ജോർജ് എഴുതിയ സംഗീതം നൽകിയ സിഡിയുടെ പ്രകാശനം ചടങ്ങിൽ മാർ ഫിലക്സിനോസ് നിർവഹിച്ചു. സുമോദ് ജേക്കബും സമീപ ഇടവകകളിൽ നിന്നും എത്തിയ പ്രതിനിധികളും ഇടവക വൈസ് പ്രസിഡന്‍റ് സാമുവേൽ കോശി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിന്ധ്യാ തോമസും ആഷിഷ് ബേബിയും എംസിമാരായി പ്രവർത്തിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ, ഷാജി മത്തായി പൊതുസമ്മേളനത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here