ന്യൂജേഴ്സി: നോര്‍ത്ത് ജേഴ്സിയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 2018-19 വര്‍ഷങ്ങളിലേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു.

എഡിസന്‍ മാത്യു(പ്രസിഡന്‍റ്), സെബാസ്റ്റ്യന്‍ ജോസഫ്(വൈസ് പ്രസിഡന്‍റ്), അജു തര്യന്‍(സെക്രട്ടറി), സുജിത്ത് ഏബ്രഹാം(ട്രഷറര്‍), രാജന്‍ മാത്യു മോഡയില്‍ (അസിസ്റ്റന്‍റ് സെക്രട്ടറി/അസിസ്റ്റന്‍റ് ട്രഷറര്‍) റവ. ഫാ. ബാബു കെ. മാത്യു, റവ. പോള്‍ ജോണ്‍, ഏബ്രഹാം വര്‍ഗീസ്, ടി. എസ്. ചാക്കോ, ജെംസണ്‍ കുറിയാക്കോസ്, രാജന്‍ പാലമറ്റം, പി.ബി. ജോയി, ജോയ് വര്‍ഗീസ്, മോന്‍സി സ്കറിയാ, സൂസന്‍ മാത്യു, അന്നമ്മ ജോസഫ്, ജോസഫ് വര്‍ക്കി, റെജി. റ്റി. ജോസഫ്, സാം ജോര്‍ജ്, സുബാഷ് മാത്യു (കമ്മറ്റി അംഗങ്ങള്‍), പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമ്മൂട്ടില്‍, സാമുവേല്‍ നൈനാന്‍, വിക്ലിഫ് തോമസ്, ഷാജി ജോണ്‍, അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍( ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍) സൂസന്‍ മാത്യൂസ് , സജി റ്റി. മാത്യു(ഓഡിറ്റര്‍മാര്‍), റവ. ഡോ. പോള്‍ പതിക്കല്‍, റവ. ഫാ. ബാബു കെ. മാത്യു, റവ. മോന്‍സി മാത്യു, റവ. ഫാ. ഡോ. എ.പി. ജോര്‍ജ്, റവ. ലാജി വര്‍ഗീസ്, റവ. ജേക്കബ് ഫിലിപ്പ്, റവ. ഫാ. ജേക്കബ് ക്രിസ്റ്റി, റവ. പോള്‍ ജോണ്‍ (പേട്രന്മാര്‍) എന്നിവരാണ് സംഘടനയുടെ പുതിയ ഭാരവാഹികള്‍. നവംബര്‍ 20ാം തീയതി ബര്‍ഗന്‍ഫീല്‍ഡിലെ ഗ്രാന്‍ഡ് ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്‍റ് അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍  നിലവിലുള്ള ഭരണസമിതിയുടെ സേവനങ്ങള്‍ക്ക് നന്ദി പറയുകയും  പുതിയ ഭരണസമിതിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും 2018 ജനുവരി 7ാം തീയതി നടക്കുന്ന ക്രിസ്തുമസ് പുതുവത്സാരാഘോഷത്തിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുകയും ചെയ്തു. ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനയായി ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടുള്ള ഈ സംഘടനയുടെ ചരിത്രവും പശ്ചാത്തലവും വരും തലമുറയ്ക്കു കൈമാറുകയെന്ന ലക്ഷ്യത്തോടെ     പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ ചീഫ് എഡിറ്ററായ പ്രൊഫ. സണ്ണി മാത്യൂസ് ചടങ്ങില്‍ അതിന്‍റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിച്ചു. ഇതില്‍ നിന്നും സമാഹരിക്കുന്ന തുക നാട്ടിലെ  സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന  ആളുകള്‍ക്ക്  പാര്‍പ്പിടസൗകര്യങ്ങള്‍  മെച്ചപ്പെടുത്തുന്നതിന് വിനിയോഗിക്കുമെന്നും സ്മരണികയ്ക്കുവേണ്ട വിഭവങ്ങളും ഉദാരമായ സംഭാവനയും എത്രയും വേഗം എത്തിച്ച് ഈ നല്ല പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്

 അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ (201) 757-1521

രാജന്‍ മാത്യു മോഡയില്‍  (201)674-7492

സെബാസ്റ്റ്യന്‍ ജോസഫ് (201) 599-9228

പ്രൊഫ. സണ്ണി മാത്യൂസ് (201) 261-8717

എഡിസന്‍ മാത്യു (201) 207-8942

അജു തര്യന്‍(201) 385-5908

സുജിത്ത് ഏബ്രഹാം (201) 496-4636

 

LEAVE A REPLY

Please enter your comment!
Please enter your name here