ന്യൂ​യോ​ർ​ക്ക്: മാന്‍ഹാട്ടണി​ലെ ബ​സ് ടെ​ർ​മി​ന​ലി​ൽ പൊ​ട്ടി​ത്തെ​റി. ടൈം​സ് സ്ക്വ​യ​റി​ലെ പോ​ർ​ട്ട് അ​തോ​റി​റ്റി ബ​സ് ടെ​ർ​മി​ന​ലി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. പൊ​ട്ടി​ത്തെ​റി​യി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഏറ്റവും തിരക്കുള്ള ഒരു ബസ് ടെർമിനലാണിത്. വിവിധ സ്റ്റേറ്റുകളിലേക്കു ഇവിടുന്നു ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സ്ഫോ​ട​നം ന​ട​ന്ന വി​വ​രം ന്യൂ​യോ​ർ​ക്ക് പോ​ലീ​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൈ​പ്പ് ബോം​ബ് സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു സൂ​ച​ന.

സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കു പൊ​ട്ടി​ത്തെ​റി​യി​ൽ പരി​ക്കേ​റ്റി​ട്ടു​ണ്ട്. മ​റ്റു നാ​ലു പേ​ർ​ക്കു കൂ​ടി പരിക്കേ​റ്റി​ട്ടു​ണ്ട്.

പിടിയിലായ ആള്‍ ബംഗ്ളാദേശിയാണ്‌.  ഇയാളുടെ ശരീരത്തില്‍ വയറുകളും മറ്റും കടുപ്പിച്ചിട്ടുണ്ടായിരുന്നു. ഏഴു വര്‍ഷമായി ഇയാള്‍ അമേരിക്കയിലുണ്ട്. ഭീകരാക്രമണമാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ആരും ഉത്തരവാദിത്തമേറ്റിട്ടില്ല.

Akayed Ullah, a 27-year-old Bangladeshi native, was identified as a suspect in the pipe bombing.

LEAVE A REPLY

Please enter your comment!
Please enter your name here