Home / കേരളം / സുരേഷ്​ ഗോപി വ്യാജരേഖ സൃഷ്​ടിച്ച്​ നികുതിവെട്ടിപ്പ്​

സുരേഷ്​ ഗോപി വ്യാജരേഖ സൃഷ്​ടിച്ച്​ നികുതിവെട്ടിപ്പ്​

കൊ​ച്ചി: ​പു​തു​ച്ചേ​രി​യി​ൽ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ വ്യാ​ജ​രേ​ഖ സൃ​ഷ്​​ടി​ക്കു​ക​യും നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തു​ക​യും ചെ​യ്​​തു​വെ​ന്ന കേ​സി​ൽ ന​ട​നും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ സു​രേ​ഷ് ​ഗോ​പി ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി. ത​നി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ക​ള്ള​ക്കേ​സാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ന്ന് പ​റ​ഞ്ഞാ​ണ്​ ഹ​ര​ജി. ​

പു​തു​ച്ചേ​രി​യി​ൽ ത​നി​ക്കും കു​ടും​ബ​ത്തി​നും കൃ​ഷി​സ്ഥ​ല​ങ്ങ​ളു​ള്ള​താ​യി ഹ​ര​ജി​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​തി​​െൻറ​ഭാ​ഗ​മാ​യി അ​വി​ടെ 2009 മു​ത​ല്‍ വീ​ട് വാ​ട​ക​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. താ​ൻ ബം​ഗ​ളൂ​രു​വി​ലും സ​ഹോ​ദ​ര​ങ്ങ​ൾ കോ​യ​മ്പ​ത്തൂ​രി​ലും ത​മി​ഴ്​​നാ​ട്ടി​ലെ മ​റ്റി​ട​ങ്ങ​ളി​ലു​മാ​ണ്​ താ​മ​സം. പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ ഇൗ ​സം​സ്ഥാ​ന​ങ്ങ​ളി​െ​ല​ല്ലാം ഒാ​ടു​ന്നു​ണ്ട്. ഇ​വ​യൊ​ന്നും കേ​ര​ള​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. എം.​പി​യാ​യ​തു മു​ത​ല്‍ ഒ​രു വാ​ഹ​നം ഡ​ല്‍ഹി​യി​ലാ​ണ്.

2016 ഒ​ക്ടോ​ബ​ര്‍ 25ന് ​ശേ​ഷം ഇ​ത്​ കേ​ര​ള​ത്തി​ൽ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ ഒ​രു കാ​റി​​െൻറ ഡ്രൈ​വ​ർ​ക്ക്​ അ​മി​ത​വേ​ഗ​ത്ത​ി​െൻറ പേ​രി​ൽ നോ​ട്ടീ​സ്​ ല​ഭി​ച്ച​ത്​ വേ​ഗ​നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച അ​റി​വി​ല്ലാ​യ്​​മ​കൊ​ണ്ടാ​ണ്. വീ​ട്ടു​വാ​ട​ക സം​ബ​ന്ധി​ച്ച യ​ഥാ​ർ​ഥ​രേ​ഖ​ക​ൾ ത​​െൻറ പ​ക്ക​ലു​ണ്ട്. കേ​സ്​ ത​നി​ക്ക് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന​താ​ണ്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. ഈ ​മാ​സം 15ന് ​പാ​ര്‍ല​മ​െൻറി​​െൻറ ശീ​ത​കാ​ല​സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​യ്യ​ൽ അ​നാ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ മു​ന്‍കൂ​ര്‍ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Check Also

മകനെ കൊലപ്പെടുത്തിയെന്ന് അമ്മയുടെ കുറ്റസമ്മതം

കൊല്ലം:പതിനാലുകാരനായ മകനെ കൊലപ്പെടുത്തി കത്തിച്ചെന്ന് കോടതിയില്‍ അമ്മ ജയമോളുടെ കുറ്റസമ്മതം. കോടതിയില്‍ മയങ്ങിവീണ പ്രതി തന്നെ പൊലീസ് മര്‍ദിച്ചെന്ന് കോടതിയില്‍ …

Leave a Reply

Your email address will not be published. Required fields are marked *