ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഘ്യത്തില്‍ കാനഡയിലെ യുവജനങ്ങളെ ഒത്തുചേര്‍ത്ത്‌കൊണ്ട് സി.കെ.സി.വൈ.എല്‍.(കാനഡ ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗ് ) ന് തുടക്ക ംകുറിച്ചു. 2016 ഡിസംബര്‍ രണ്ടാം തിയ്യതി ആരംഭിച്ച സി.കെ.സി.വൈ.എല്‍ എന്ന വാട്‌സ്ആപ് ഗ്രൂപ്പ് ആണ് പ്രസ്തുതതീരുമാനത്തിന് വഴിതെളിച്ചത്.

.അംഗങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ . പത്രോസ് ചമ്പക്കര വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി.കെ.സി.വൈ.എല്ലിന് ഔദ്യോഗികമായി തുടക്കംകുറിച്ചു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ഭാരവാഹികളായി നിബു സി ബെന്നി ചിറ്റേത്ത് പ്രസിഡന്റ്, ജോമിന്‍ ജോണ്‍ കോയിക്കല്‍ വൈസ്പ്രസിഡന്‍റ്, റിച്ചാര്‍ഡ് മാമ്പിള്ളില്‍ സെക്രട്ടറി, ആന്‍ മെറിന്‍ മാത്യു തൊട്ടിയില്‍ ജോയിന്റ് സെക്രട്ടറി, മാത്യൂസ് പി ജോയ് പായിക്കാട്ടു പുത്തന്പുരയില്‍ ട്രഷറര്‍, കെവിന്‍ വികുര്യന്‍ വല്ലാട്ടില്‍ പ്രോഗ്രാംകോര്‍ഡിനേറ്റര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുവജന ആനിമേറ്റേഴ്‌സ് ആയി ഷെല്ലി ജോയ് പുത്തന്‍പുരയില്‍ ,ജിസ്മി ഫിലിപ്‌സ് കൂട്ടത്താമ്പറമ്പില്‍. എന്നിവര്‍ നിയമിതരായി.

സീറോ മലബാര്‍ സഭയിലെ ആദ്യയുവജന സംഘടനയായി കോട്ടയം അതിരൂപതയില്‍ തുടക്കംകുറിച്ച കെ.സി.വൈ.എല്‍നോട് ചുവടുപിടിച്ച് സഭയോടും സഭാഅധികാരികളോടും വിധേയത്വംപുലര്‍ത്തി സി.കെ.സി.വൈ.എല്‍ അംഗങ്ങള്‍ തനിമയിലും ഒരുമയിലും വിശ്വാസനിറവിലും വ്യതിരിക്തമായി പ്ര വര്‍ത്തിക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.

വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ ശാക്തീകരിക്കുവാന്‍ ഏവരും ശ്രമിക്കണമെന്നും, ക്‌നാനായ യുവജനകൂട്ടായ്മയില്‍ സജീവപങ്കാളിത്തം ഉണ്ടാവണമെന്നും പ്രസിഡന്റ നിബു സി ബെന്നി അംഗങ്ങളെ ഓര്‍മപ്പെടുത്തി. മാര്‍ത്തോമന്‍ നന്മയാലോന്നുതുടങ്ങുന്നു എന്ന പ്രാര്‍ത്ഥ നാഗാനത്തോടെ ആരംഭിച്ചയോഗത്തില്‍ സെക്രട്ടറി റിച്ചാര്‍ഡ് മാമ്പിള്ളില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here