Home / അമേരിക്ക / യു.​എ​സി​ൽ എ​ച്ച്​-1​ബി വി​സ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്കു ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മം നി​ർ​ത്ത​ലാ​ക്കും

യു.​എ​സി​ൽ എ​ച്ച്​-1​ബി വി​സ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്കു ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മം നി​ർ​ത്ത​ലാ​ക്കും

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ എ​ച്ച്​-1​ബി വി​സ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്കും ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മം നി​ർ​ത്ത​ലാ​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ നീ​ക്കം. 2015ൽ ​മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യാ​ണ്​ ഇൗ ​നി​യ​മം ആ​വി​ഷ്​​ക​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന​താ​ണ്​ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​െൻറ പു​തി​യ നീ​ക്കം. വി​സ​യു​ള്ള​വ​രു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളു​ള്ള ജീ​വി​ത​പ​ങ്കാ​ളി​ക്ക് എ​ച്ച്4 ആ​ശ്രി​ത​വി​സ​യി​ൽ ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​ബാ​മ ഒ​രു​ക്കി​യ​ത്. 2016ൽ ​എ​ച്ച്4 ആ​ശ്രി​ത വി​സ പ്ര​കാ​രം 41,000 ആ​ളു​ക​ൾ​ക്കാ​ണ്​ യു.​എ​സ്​ ജോ​ലി ന​ൽ​കി​യ​ത്. ഈ ​വ​ർ​ഷം ജൂ​ൺ വ​രെ 36,000 എ​ച്ച്4 വി​സ​ക്കാ​ർ​ക്കും. ഇൗ ​വി​സ വ​ഴി യു.​എ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജോ​ലി ചെ​യ്യു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ​നി​ന്നും ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള​വ​രാ​ണ്.

അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ന​യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ട്രം​പ്​ നി​യ​മം എ​ടു​ത്തു​മാ​റ്റാ​നൊ​രു​ങ്ങു​ന്ന​തെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ആ​യി​ര​ക്ക​ണ​ക്കി​ന്​ ​വി​ദേ​ശ ജീ​വ​ന​ക്കാ​രെ ബാ​ധി​ക്കു​ന്ന പു​തി​യ തീ​രു​മാ​നം അ​നാ​വ​ശ്യ​മാ​ണെ​ന്ന്​ ഒ​ബാ​മ​യു​ടെ കാ​ല​ത്തെ കു​ടി​േ​യ​റ്റ അ​റ്റോ​ണി ലി​യോ​ൺ ഫ്രെ​സ്​​കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം, എ​ച്ച്-1​ബി വി​സ​യി​ൽ പ​രി​ഷ്​​ക​ര​ണം തു​ട​രു​മെ​ന്നും ട്രം​പ്​ ഭ​ര​ണ​കൂ​ടം സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്.

മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്​​ധ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ യു.​എ​സി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​താ​ണ്​​ എ​ച്ച്​-1​ബി വി​സ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ​െഎ.​ടി ജീ​വ​ന​ക്കാ​രാ​ണ്​ വി​സ ഉ​പ​യോ​ക്താ​ക്ക​ളി​ൽ കൂ​ടു​ത​ലും. മൂ​ന്നു വ​ർ​ഷ​മാ​ണ്​ വി​സ​യു​ടെ കാ​ലാവ​ധി. പി​ന്നീ​ട്​ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി പു​തു​ക്കി​ന​ൽ​കും. അ​ടു​ത്തി​ടെ, വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി യു.​എ​സി​ൽ ത​ങ്ങാ​നു​ള്ള അ​നു​മ​തി​യും ട്രം​പ്​ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *