ന്യൂ യോർക്ക് :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ കാലോചിതമായ മാറ്റങ്ങൾക്കു തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും അതിനു ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിങ്ങിൽ അംഗീകാരം ലഭിക്കുകയും ചെയ്തു.2017 ഡിസംബർ ഒൻപതാം തീയതി ന്യൂ യോർക്കിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന വെച്ച് കൂടിയ ഈ വർഷത്തെ ജനറൽബോഡി മീറ്റിംഗിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത് .ബൈലോയുടെ ഡ്രാഫ്റ്റ് അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തു അവരുടെ അഭിപ്രായങ്ങൾ മാനിച്ചു മാറ്റങ്ങൾ വരുത്തി ,ട്രസ്റ്റിബോർഡും, എക്സിക്യൂട്ടീവ് കമ്മിറ്റിയും , നാഷൽ കമ്മിറ്റിയിലും അവതരിച്ചു പാസാക്കിയ ശേഷമാണ് ജനറൽബോഡിയിൽ അവതരിപ്പിച്ചത്.

ഒരു വർഷം തികഞ്ഞ രജിസ്റ്റേർഡ് ആയിട്ടുള്ള സഘടനകൾക്കു ഇനി ഫൊക്കാനയിൽ ഇനി മെംബർഷിപ്പിനു അപേക്ഷിക്കാം. ഇതുവരെ രണ്ട് വർഷം എന്ന കാലാവധി ആണ് ഒരു വർഷം മതി എന്ന് മാറ്റിയത്.

ഫൊക്കാനയിൽ അംഗങ്ങൾ ആയിരുന്ന സംഘടനകൾ കഴിഞ്ഞ വർഷങ്ങളിൽ അംഗത്വം പുതിക്കിയിട്ടില്ല എങ്കിൽ അവർക്കു നുറു ഡോളർ ഫൈനും രണ്ടു വർഷത്തെ മെമ്പർഷിപ്പ് ഫീസും നൽകിയാൽ അംഗത്വം പുതുക്കി നൽകുന്നതാണ് .

ഫൊക്കാനയുടെ എല്ലാ മുൻ പ്രസിഡന്റുമാർക്കും ജനറൽ കൗൺസിലിൽ മെമ്പർഷിപ്പും വോട്ട് അവകാശവും നൽകുന്നതാണ് , ഇപ്പോഴും ഫൊക്കാനയുടെ സഹകരിച്ചു പ്രവർത്തിക്കുന്നവരും മറ്റ് സമാന്തര സംഘടനകളിൽ മെമ്പർഷിപ്പ് ഇല്ലാത്ത മുൻ പ്രസിഡന്റുമാർക്കാണ് ഈ അവകാശം ലഭിക്കുക.

ഫൊക്കാനയുടെ എല്ലാ കമ്മ്യൂണിക്കേഷനും ഇമെയിൽ വഴിയോ അതുപോലെയുള്ള ഇലട്രോണിക്‌സ് മീഡിയ വഴിയോ ചെയ്യാവുന്നതാണ്.ജനറൽ കൗൺസിൽ ഒഴിച്ചുള്ള മീറ്റിങ്ങുകൾ ടെലി കോൺഫറൻസ് വഴിയോ അതുപോലെയുള്ള മറ്റ് ഇലട്രോണിക്‌സ് മീഡിയ വഴിയോ ചെയ്യാവുന്നതാണ്.

ഫൊക്കാനയുടെ പ്രധാന പോസ്റ്റുകൾ ആയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ,ഫൌണ്ടേഷൻ ചെയർമാൻ, വിമൻസ് ഫോറം ചെയർപേഴ്സൺ എന്നിവർക്ക് ഒരു ടെം(രണ്ട്‌ വർഷം) എന്ന് നിജപ്പെടുത്തി. ഒരുവെട്ടം ഈ പോസ്റ്റുകളിൽ തെരഞ്ഞടുത്തവർക്കു രണ്ടാമത് അതെ പോസ്റ്റിൽ തെരഞ്ഞടുക്കുവാൻ പാടില്ല.

ഫൌണ്ടേഷൻ ചെയർമാനെ എക്സികുട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയും.ഫൌണ്ടേഷനിൽ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും കുടാതെ രണ്ട് പേരെ ട്രസ്റ്റിബോർഡും, മൂന്നുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റിയും നോമിനേറ്റ് ചെയ്യും. ഫൊക്കാന പ്രസിഡന്റും സെക്രെട്ടറിയും സ്ഥിരം ക്ഷണിതാവും ആയിരിക്കും. ഫൌണ്ടേഷൻ ചെയർമാൻ ഫൊക്കാനയുടെ എക്സികുട്ടീവ് മീറ്റിങ്ങിലും നാഷൽ കമ്മിറ്റിയിലും ഷണിതാവും, എന്നാൽ വോട്ടിങ്ങ് റൈറ്റ്സ് ഉണ്ടായിരിക്കുന്നതല്ല. ഫൌണ്ടേഷൻ ചെയർമാൻ ഫൊക്കാന എക്സികുട്ടീവിന്റെ അപ്പ്രൂവലോടെ ലോങ്‌ടെം ചാരിറ്റി പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യും.

വിമൻസ് ഫോറം ചെയർപേഴ്സനെ ജനറൽ ബോഡി ഇലക്ഷനിൽ കൂടി തെരെഞ്ഞുടുക്കും.വിമൻസ് ഫോറം ചെയർപേഴ്സൺ വോട്ടിംഗ് അധികാരത്തോട് കൂടിയ എക്സിക്യൂട്ടീവ് മെമ്പർ ആയിരിക്കും .വിമൻസ് ഫോറത്തിൽ വൈസ് ചെയർപേഴ്സൺ, സെക്രട്ടറി കൂടാതെ പന്ത്രണ്ടു കമ്മറ്റി മെംബേർസ് ഉൾപ്പെട്ടതാണ്. എല്ലാ റീജിയനിൽ നിന്നും ഒരാളെങ്കിലും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കണം. മെംബേർസിനെ നോമിനേറ്റ് ചെയുന്നത് വിമൻസ് ഫോറം ചെയർപേഴ്സന്റെ സമ്മതത്തോടെ എക്സികുട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്യും.

ഫൊക്കാനയുടെ നോമിനേഷൻ ഫീസ് ട്രസ്റ്റി ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും, ഇലക്ഷൻ ചിലവിന് ശേഷം ഉള്ള ഫണ്ട് ഓഡിറ്റിങ്ങിന് ശേഷം അത് ഒരു ട്രസ്റ്റ് ഫണ്ട് ആയി സുക്ഷിക്കേണ്ടതും ആണ്. ഫൊക്കനയുടെ ദ്യന്യംദിന പ്രവർത്തങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാൻ പാടുള്ളതല്ല.

ഫൊക്കാനയുടെ തെരഞ്ഞടുക്കപെടുന്ന നാഷണൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റി ബോർഡു മെംബർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് എന്നിവർക്ക് സമാന്തര സഘടനകളിലോ , മറ്റ് പ്രവാസി നാഷണൽ സഘടനകളിലോ അംഗങ്ങൾ ആവുൻ പാടുള്ളതല്ല.

ഫൊക്കാനയുടെ അംഗങ്ങളോ, അംഗസംഘടനകളോ, അല്ലെങ്കിൽ അംഗങ്ങളും അംഗസംഘടനകളും തമ്മിൽ എന്തെങ്കിലും അഭിപ്രായ വിത്യാസം ഉണ്ടെങ്കിൽ അത് ഫൊക്കാന സെക്രെട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. ഇങ്ങനെ ഒരു അറിയിപ്പ് കിട്ടിക്കഴിഞ്ഞാൽ സെക്രട്ടറി ഇരുപത്തി ഒന്ന് ദിവസത്തിനകം എക്സിക്യൂട്ടീവ് വിളിച്ചു കൂട്ടുകയും പ്രശ്നം രമ്യതയിൽ ആക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതിന് കഴിഞ്ഞില്ലെങ്കിൽ എക്സിക്യൂട്ടീവിന്റെ നിർദേശത്തോടു കുടി പരാതി ട്രസ്റ്റി ബോർഡിന് കെമാറും. ട്രസ്റ്റി ബോർഡ് ഇരുപത്തിയൊന്ന് ദിവസിത്തിനകം ട്രസ്റ്റി ബോർഡ് മീറ്റിങ്ങ് വിളിച്ചു കൂട്ടുകയും പരാതിക്കാരുമായി പ്രശ്നം ചർച്ച ചെയ്യുന്നതുമാണ്. ഈ നടപിടിക്രമങ്ങൾ പാലിക്കാതെ ഏതെങ്കിലും അംഗസംഘടനകൾ ലീഗൽ മാറ്റേഴ്സ് പ്രൊസീഡ് ചെയ്താൽ ആ അംഗസംഘടനയെ ഫൊക്കാനയിൽ നിന്നും പുറത്താകുന്നതായിരിക്കും.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മെഡിക്കൽ ലീവ് ആയതിനാൽ എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചുഅതോടൊപ്പംതന്നെ കഴിഞ്ഞ രണ്ട് ജനറൽ ബോഡിയുടെ മിനിറ്റ്‌സ് അവതരപ്പിച്ചു പാസാക്കി . ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് ബൈലോ മാറ്റങ്ങൾ അവതരിപ്പിച്ചു.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫൊക്കാനയുടെ നിലവിലുള്ള ബൈലോയിൽ മാറ്റം വരുത്തുവാൻ തീരുമാനിച്ചതെന്ന് ജോർജി വർഗീസ് പറഞ്ഞു . എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഇതുവരെയെത്തിയ ഫൊക്കാനയുടെ വളർച്ച എല്ലാ സംഘടനകൾക്കും മാതൃക ആണെന്ന് ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.ഫൊക്കാനയുടെ ഇന്ന് വരെയുള്ള പരിപാടികൾക്ക് അമേരിക്കൻ മലയാളികൾക്കിടയിൽ സമ്പൂർണ്ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു . ട്രഷർ ഷാജി വർഗിസ് ഈ വർഷത്തെ കണക്കുകള് അവതരിപ്പിച്ചു. ട്രസ്റ്റി ബോർഡിന്റെ കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ അവതരിപ്പിച്ചു. ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ് , കൺവെൻഷൻ ചെയർമാൻ മാധവൻ നായർ,മുൻ സെക്രട്ടറി വിനോദ് കെആർകെ , ടി .എസ് . ചാക്കോ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here