ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി ജെ പി മുന്നേറുന്നുവെന്നാണ് ആദ്യം ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് നയിച്ച തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ പ്രധാന്യമര്‍ഹിക്കുന്നതാണ്.

ഗുജറാത്ത്, ഹിമാചല്‍ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലം ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നരേന്ദ്ര മോദി കൊണ്ടുവന്ന വികസനമാണ് ബി.ജെപി ഉയര്‍ത്തികാട്ടുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ഗ്രാമീണമേഖലയില്‍ ജനങ്ങള്‍ കടുത്ത പ്രതസന്ധിയിലാണെന്നും കോണ്‍ഗ്രസ് പറയുന്നു. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും ഒ ബി സി നേതാവായ അല്‍പേഷ് താക്കുറും ബി ജെ പികോട്ടകളില്‍ വിളളല്‍ വീഴ്ത്തുമെന്നു തന്നയാണ് അവസാന ലീഡ് വിവരം പുറത്തുവരുമ്പോഴുമുള്ള കണക്ക് കൂട്ടല്‍.
നോട്ട് നിരോധനത്തിനും ചരക്ക് സേവന നികുതിക്കും ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പുകളാണിത് എന്ന പ്രാധാന്യവുമുണ്ടിതിന്. അതുകൊണ്ട് തന്നെ മോദിസര്‍ക്കാരിന്റെ ഇനിയങ്ങോട്ടുള്ള പരിഷ്‌കരണ നടപടികളും ഈ ഫലങ്ങളെ ആശ്രയിച്ചാണിരി്ക്കുക. ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും എന്‍ഡിഎ മുന്നണിക്കും ഇത് 2019 ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ഒരു ചവിട്ടു പടിയും കൂടിയാണ്. ബിജെപി ഉയര്‍ത്തുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഇനിയങ്ങോട്ടുള്ള ഭാവിയും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here