വാഷിംഗ്ടണ്‍: യുഎസില്‍ ആംട്രാക്ക് ട്രെയിന്‍ റെയില്‍വേ മേല്‍പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലായിരുന്നു അപകടം. സിയാറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടനയാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.

ട്രെയിനില്‍ 83 യാത്രക്കാരുണ്ടായിരുന്നു. അപകടസമയത്ത് 80 കിലോമീറ്ററിലേറെ വേഗതയിലായിരുന്ന ട്രെയിനിന്റെ 13 ബോഗികള്‍ പാളം തെറ്റി. തിരക്കേറിയ അഞ്ചാം നമ്പര്‍ ഹൈവേയിലേക്കാണ് ട്രെയിന്‍ പതിച്ചത്. രണ്ടു ലോറികളുള്‍പ്പെടെ ഹൈവേയിലൂടെ പോവുകയായിരുന്ന ഏഴോളം വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു.

മരിച്ചവരെല്ലാം ട്രെയിന്‍ യാത്രക്കാരാണെന്നാണ് സൂചന. ഹൈവേ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. മേഖലയിലെ ആംട്രാക്ക് ട്രെയിന്‍ സര്‍വീസ് താല്‍!ക്കാലികമായി നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here