ചിക്കാഗോ : പങ്കാളിത്തംകൊണ്ടും പരിപാടികളിലെ പുതുമകള്‍കൊണ്ടും എന്നും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ തങ്ങളുടെ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിന പരിപാടികളുമായി 2018 മാര്‍ച്ചില്‍ നിങ്ങളുടെ മുന്നിലേയ്‌ക്കെത്തുന്നു. 2018 വനിതാദിനാഘോഷം മാര്‍ച്ച് 10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ വെച്ച് വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു.

കുടുംബജീവിതവും ഔദ്യോഗിക ജീവിതവും കുട്ടികളുടെ പരിപാടികളുമായി തിരക്കുപിടിച്ച് ഓടുന്ന വനിതകള്‍ക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ച് അവരില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള സാഹചര്യമാണ് വനിതാഫോറം ഒരുക്കുന്നത്. ഏറ്റവും പുതുമയും വേറിട്ടതുമായ പരിപാടികള്‍ ഈ വനിതാദിനാഘോഷത്തിന്റെ പ്രത്യേകതകളാണ്. എല്ലാ മത്സരയിനങ്ങളിലേയും വിജയികള്‍ക്ക് അത്യാകര്‍ഷങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നു. പുഷ്പാലങ്കാരം, കേശാലങ്കാരം, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ് കാര്‍വിംഗ്, വിവധങ്ങളായ സാലഡുകള്‍ തയ്യാറാക്കുന്ന സാലഡ് ഷെഫ്, പ്രസംഗം, ഡിബേറ്റ്, പാട്ട് ഇവയൊക്കെ മത്സരയിനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെയും ഡിബേറ്റിന്റെയും വിഷയങ്ങളും മത്സരങ്ങളുടെ രൂപരേഖയും മുന്‍കൂട്ടി അറിയിക്കുന്നതാണ്. 25 വര്‍ഷമോ അതില്‍ കൂടുതലോ സേവനമനുഷ്ഠിച്ച ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളായ എല്ലാ നേഴ്‌സുമാരെയും തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും.

ഈ വര്‍ഷത്തെ മത്സരങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഇനം സൂപ്പര്‍ മാം മത്സരം ആണ്. ഈ സൂപ്പര്‍ മാം മത്സരത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയും വനിതാഫോറത്തോട് കൈകോര്‍ക്കുന്നു. ചിക്കാഗോയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ഈ മത്സരത്തില്‍ പ്രായഭേദമില്ലാതെ എല്ലാ അമ്മമാര്‍ക്കും പങ്കെടുക്കാം. മാതൃത്വത്തെ ബഹുമാനിക്കുക, സ്ത്രീത്വത്തെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ മത്സരത്തില്‍ നാല് റൗണ്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കും പങ്കെടുക്കാവുന്നതരത്തിലുള്ള ലാളിത്യമാര്‍ന്ന റൗണ്ടുകളാണ് ഇവ. സൂപ്പര്‍മാം മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 50 ഡോളര്‍ കൊടുത്ത് ജനുവരി 15ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കുടുംബത്തിന് വേണ്ടി അഹോരാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ അമ്മമാര്‍ തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ച് മത്സരിക്കുകയും അതുവഴി മറ്റനേകം സ്ത്രീകള്‍ക്ക് പ്രചോദനം ആകാനും ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം ചിക്കാഗോയിലെ അമ്മമാരെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241),ഡോ. സിമി ജെസ്റ്റോ ജോസഫ് (773 6773225) ,ഷിജി അലക്‌സ് (224 436 9371) ,മേഴ്‌സി കളരിക്കമുറി (224 766 9441) ഷീബാ മാത്യു (630 730 6221) ,ബിനി അലക്‌സ് തെക്കനാട്ട് (847 227 8470) ടീന സിബു കുളങ്ങര (224 452 3592) ,ചിന്നമ്മ സാബു (224 475 2866) ,അന്‍ഷാ ജോയ് അമ്പനാട്ട് (630 401 2489)

LEAVE A REPLY

Please enter your comment!
Please enter your name here