2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ സെന്ററിൽ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കൺവൺഷനിലെ സാഹിത്യസമ്മേളനത്തിന്റെ മുഖ്യാഥിതി ആയി ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ കെ.സച്ചിതാനന്ദൻ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

മലയാളകവിതകളെ ലോകസാഹിത്യത്തിലേക്കും വിദേശകവിതകളെ മലയാളത്തിലേക്കും സച്ചിതാനന്ദൻ ആനയിച്ചു. ഒരുപക്ഷേ സമകാലിക ഇന്ത്യൻ കവികളിൽ ഏറ്റവും കൂടുതൽ കൃതികൾ തർജമ ചെയ്തത് സച്ചിതാനന്ദൻ ആയിരിക്കും.തർജമകളടക്കം ഇരുപത്തിഒൻപത് പുസ്തകങ്ങൾ പത്തൊൻപത് ഇന്ത്യൻ, ലോകഭാഷകളിലായി സച്ചിതാനന്ദൻ രചിച്ചിട്ടുണ്ട്. അര ഡസനോളം നാടക, യാത്രവിതരണ, നിരൂപണ സാഹിത്യ കൃതികൾക്ക് പുറമെ മലയാള , ഇംഗ്ലീഷ് പദ്യ, ഗദ്യങ്ങളിലായി ഇരുപത്തി മുന്ന് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സാഹിത്യത്സവങ്ങളിൽ പ്രേധിനിധിയായി സച്ചിതാനന്ദൻ പ്രധിനിതികരിച്ചിട്ടുണ്ട്.

അഞ്ച് വർഷങ്ങളിൽ കേരള സാഹിത്യഅക്കാഡമി അവാർഡുകൾ അടക്കം വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നുമായി നാൽപതോളം പുരസ്‌കാരങ്ങൾ സച്ചിതാനന്ദൻ അർഹനായിട്ടുണ്ട്.1966 മുതൽ 2006 വരെ കേന്ദ്രസാഹിത്യ അക്കാഡമി സെക്രട്ടറി ആയും ഇന്ത്യൻ ലിറ്ററേച്ചറിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.പ്രീതിരോധത്തിന്റെ സംസ്കാരമാണ് സച്ചിതാനന്ദൻ കവിതകൾ.

അമേരിക്കയിലും കാനഡയിലും വസിക്കുന്ന മലയാളി സാഹിത്യസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിനും മലയാള സാഹിത്യത്തെ ജനഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നതിന്റെയും ഭാഗമായി ഫൊക്കാന സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തിന്റെ ചുമതല വഹിക്കുന്നത് അമേരിക്കയിലെ പ്രമുഖ സാഹിത്യ കാരനും ഇംഗ്ലീഷിലും , മലയാളത്തിലും നിരവധി കവിതൾ എഴുതിയിട്ടുള്ള അബ്‌ദുൾ പുന്നയൂർക്കുളമായിരിക്കും .

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിലെ സാഹിത്യോത്സവത്തിൽ കവിത, കഥ, ലേഖനം, നോവൽ , ഹാസ്യം, സഞ്ചാരസാഹിത്യം, ഇവചരിത്രം, ഓർമ്മക്കുറിപ്പുകൾ, ഇംഗ്ലീഷ് തർജിമകൾ,എന്നിവ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഭാഷ സ്നേഹികൾ ഈ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി രെജിസ്റ്റർ ചെയ്യണമെന്ന് കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ, ട്രഷർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.കണ്‍വന്‍ഷനിൽ കവിയരങ്ങും ഉണ്ടായിരിക്കും.

കുടുതൽ വിവരങ്ങൾക്ക്: അബ്‌ദുൾ പുന്നയൂർക്കുളം 586 -994 -1805

LEAVE A REPLY

Please enter your comment!
Please enter your name here