Home / അമേരിക്ക / ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് നവ നേതൃത്വം

ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് നവ നേതൃത്വം

ഹ്യൂസ്റ്റണ്‍:  ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് നിരവധി അവസങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനികളായവര്‍ക്ക് അമേരിക്കയില്‍ വജയിക്കാന്‍ നിരവധി വഴികളുണ്ടെന്നും അലസരായ ആളുകള്‍ക്ക് ഇവിടെ ഇടമില്ലെന്നും ഡോ. ബാബു സ്റ്റീഫന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 
സി.ജി. ഡാനിയല്‍ (പ്രസിഡന്റ്), ഡോ. നിക് നിഗം (വൈസ് പ്രസിഡന്റ്), ജവഹര്‍ മല്‍ഹോത്ര (വൈസ് പ്രസിഡന്റ്), റോയി തോമസ് (സെക്രട്ടറി),  ഡോ. ഈപ്പന്‍ ഡാനിയല്‍ (ജോയിന്റ് സെക്രട്ടറി), സംഗീത ദുആ (ട്രഷറര്‍) ഈശോ ജേക്കബ്, ജോജി ജോസഫ്, റെജി കവലയില്‍, ജോസഫ് പൊന്നൊലി, മോട്ടി മാത്യു, എ.സി. ജോര്‍ജ്, സിറിയക് സ്‌കറിയ, ജേക്കബ് കുടശനാട് (കമ്മറ്റിഅംഗങ്ങള്‍) എന്നിവരാണ് സ്ഥാനമേറ്റത്. 
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് തോമസ് ചെറുകര, സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന്‍ ലീഡര്‍ പൊന്നുപിള്ള, ഓവര്‍സീസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ബോബി ജോസഫ്, ന്യൂഡല്‍ഹിയില്‍നിന്നുള്ള ഡോ. ദുആ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തനം, നേതൃത്വ പരിശീലനം, ,സോഷ്യല്‍മീഡിയ രചനകള്‍ എന്നിവയില്‍ പ്രത്യേക പരിശീലനത്തിനായുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. 
നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഐഎപിസിക്ക് നോര്‍ത്ത് അമേരിക്കയില്‍ വിവിധ ചാപ്റ്ററുകളിലായി നൂറുകണക്കിന് അംഗങ്ങളാണ് ഉള്ളത്. ഇന്‍ഡന്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രഫഷണല്‍ മികവ് വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഐഎപിസി നടത്തുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന അന്താരാഷ്ട്രമാധ്യമ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള പ്രമുഖമാധ്യമപ്രവര്‍ത്തകര്‍ ഐഎപിസി അംഗങ്ങളുമായി സംവദിക്കുന്നതടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ഐഎപിസി നടത്തുന്നത്.

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *