ന്യൂജേഴ്‌സി: പ്രാചീന ആയുര്‍വേദവിധി പ്രകാരമുള്ള തിരുമല്‍ വിദ്യയും മറ്റു ചികിത്സാരീതികളും പരമ്പരാഗത ശാസ്ത്രീയ ചികിത്സാവിദ്യകളും സമന്വയിപ്പിച്ചുകൊണ്ട് ശാന്തിഗ്രാം കേരള ആയുര്‍വേദ യു.എസ്.എ., അമേരിക്കയിലെ യുവതി യുവാക്കള്‍ക്കായി പഠന പരിശീലന കേന്ദ്രം ആരംഭിച്ചു. ന്യൂജേഴ്‌സിയിലെ നോര്‍ത്ത് ബേണ്‍സ് വിക്കിലാണ്  ശാന്തിഗ്രാം ഗ്രൂപ്പിന്റെ കീഴിലുള്ള പ്രഥമ സ്‌ക്കൂള്‍ ആരംഭിച്ചത്. 500 മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നഇ സെർറ്റിഫിക്കറ്റ്  പ്രോഗ്രാമിന്റെ ആദ്യ ബാച്ച് 2017 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. കോപ്ലിമെന്ററി ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് ട്രീറ്റ്‌മെന്റ്(CAT) അമേരിക്കയില്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ശാന്ത്രിഗ്രാം ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഓ.യുമായ ഡോ.ഗോപിനാഥന്‍ നായര്‍ പറഞ്ഞു. ശാന്തിഗ്രാം സ്‌ക്കൂള്‍ ഓഫ് ആയുര്‍വേദ ആന്‍ഡ് മസാജ് എന്നാണ് സ്‌ക്കൂളിന്റെ പേര്.

പാശ്ചാത്യ(Western), പൗരസ്ത്യ(Eastern), തിരുമല്‍ മാര്‍ഗങ്ങളെ(Massage modalities) ഭാരതത്തിന്റെ തനതായ പ്രാചീന ആയുര്‍വേദ വിധിപ്രകാരമുള്ള തിരുമല്‍ വിദ്യകളും ചികിത്സാരീതികളും അതോടൊപ്പം പാരമ്പര്യ ആയുര്‍വേദ ചികിത്സാ വിധികളും കൂട്ടിയോജിപ്പിച്ച് ഒരു പുതിയ പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.7500ഡോളർ ആണ് ഫീസ്. ഇപ്പോൾ സ്കോളർഷിപ്പോ വിദ്യാഭാസ ലോണോ ലഭ്യമല്ല. എന്നാൽ കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു സ്കൂൾ നോൺ പ്രോഫിറ്റ് ഓർഗനൈസഷൻ ആയി പ്രഖ്യാപിക്കാൻ പോവുകയാണെന്നും അത് വഴി ആവശ്യമായ ഫണ്ട് സംഭാവന വഴിയും മറ്റു സർക്കാർ സാമ്പത്തിക സഹായവും ലഭ്യമാകുന്ന മുറക്ക്   യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് തീർത്തും ഫീസ് ഇളവ് നല്കാൻ പദ്ധതിയുണ്ടെന്നും കമ്പനി പ്രസിഡന്റ് ഡോ.ഗോപിനാഥൻ നായർ പറഞ്ഞു.

ഈ മേഖലകളില്‍ ആഴമായ അറിവും അവഗാഹവുമുള്ള വിദഗ്ദര്‍ രൂപം നല്‍കിയിട്ടുള്ള പ്രോഗ്രാം വിജയകരമായി നടന്നു വരികയാണെന്ന് പ്രോഗ്രാമിന്റെ കോ-ഓര്‍ഡിനേറ്ററും ഡയറക്ടർ  കൂടിയായ ഡോ. അംബികാ ഗോപിനാഥ് പറഞ്ഞു. ആയുര്‍വേദത്തിന്റെയും ബഹുമുഖ സാങ്കേതിക വിദ്യകളോടുകൂടിയ ചികിത്സാരീതികള്‍ പരിശീലിപ്പിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പരിശീലന കേന്ദ്രം കൂടിയാണ് ഈ പരിശീലന കേന്ദ്രമെന്നും ഡോ.അംബിക ചൂണ്ടിക്കാട്ടി.
പരമ്പരാഗത പാശ്ചാത്യ ചികിത്സാരീതികളായ സ്വീഡിഷ്(Sweedish) തെറാപ്പിയും സ്‌പോര്‍ട്‌സ് മെഡിസിനും പ്രാചീന ഭാരതീയ ആയുര്‍വേദ ചികിത്സ അഥവാ ‘ജീവശാസ്ത്രം’ എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഈ പ്രോഗ്രാം അമേരിക്കയില്‍ ആദ്യമായി ആരംഭിച്ചത് ശാന്തിഗ്രാം സ്‌ക്കൂള്‍ ഓഫ് ആയുര്‍വേദ ആന്‍ഡ് മസാജ് സ്‌ക്കൂളിലാണ്. ആയുര്‍വേദ ചികിത്സയെ ജീവശാസ്ത്രം അഥവാ ജീവന്റെ ശാസ്ത്രം എന്നറിയപ്പെടാന്‍ കാരണം ശരീരം, മനസ്, ആത്മാവ്(Body, mind& Spirit) എന്നിവയെ സന്തുലിതാവസ്ഥയില്‍(Balancing) കൊണ്ടുവരികയാണ് ഈ ചികിത്സയിലൂടെ സംഭവിക്കുന്നത്.

ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ ആന്‍ഡ് വര്‍ക്ക് എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്‌ക്കൂളില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ശാന്തിഗ്രാമില്‍ തന്നെ ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നതായിരിക്കും. പഠനത്തിലും ഇന്റേണ്‍ഷിപ്പിലും മികവു പുലര്‍ത്തുന്നവര്‍ക്ക് യോഗ്യതകളുടെയും സ്ഥാപനത്തിന്റെ മറ്റും തൊഴില്‍ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ശാന്തിഗ്രാമിന്റെ തന്നെ വിവിധ സംസ്ഥാനങ്ങളിലായുള്ള ശാഖകളിലും പുതുതായി ആരംഭിക്കാനിരിക്കുന്ന ശാഖകളിലും ജോലി ഉറപ്പു നല്‍കുന്നതായിരിക്കും. 500 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം  പാർട്ട് ടൈം,ഫുൾ ടൈം,വീക്ക് എൻഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ്  വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെയായിരിക്കും ഇന്റേണ്‍ഷിപ്പും ചെയ്യേണ്ടിവരിക. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ആർക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം. പ്രായം യോഗ്യതക്ക് തടസമില്ല.

ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മസാജ് തെറാപ്പികള്‍ പഠിക്കുന്നതിനു പുറമെ ആയുര്‍വേദ തിരുമ്മല്‍ ചികിത്സയുടെ വിവിധ തലങ്ങളിലുള്ള അറിവുകളും പരിശീലനങ്ങളും ലഭിക്കുന്നതിനാല്‍ പ്രഫഷ്ണല്‍ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. വിവിധ ചികിത്സാ വിധികളെക്കുറിച്ചുള്ള അറിവുകളുള്ളതിനാല്‍ അവയെ സമന്വയിപ്പിച്ചുകൊണ്ടും അല്ലാതെയും രോഗികള്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള മസാജ് തെറാപ്പി ചെയ്തുകൊടുക്കാന്‍ പ്രാപ്തരാകും. രോഗികള്‍ക്കാകട്ടെ അവര്‍ക്കിഷ്ടമുള്ള മസാജ് തെറാപ്പി തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ടായിരിക്കും.
ആയുര്‍വേദത്തെ പാശ്ചാത്യ മസാജ് ചികിത്സാ മുറകളുമായി സംയോജിപ്പിച്ച് കൊണ്ട് പുതിയൊരു ചികിത്സാ മുറകള്‍ സൃഷ്ടിക്കുമ്പോള്‍ ആധുനികമായ ഉള്‍ക്കാഴ്ചകളോടുകൂടിയ ഒരു പുതിയ ചികിത്സാരീതിയായി അവതരിപ്പിക്കാന്‍ കഴിയും. ഈ പുതിയ അറിവ് അമിതമായ ക്ഷീണമോ തളര്‍ച്ചയോ ഉള്ള (Fatigue) ഉള്ള രോഗികളെ തിരിച്ചറിയാനും അവര്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നല്‍കുവാനും കഴിയും. കൂടാതെ – വ്യവസ്ഥകളുടെ ശാക്തീകരണം, കാഴ്ചശക്തി വര്‍ധിപ്പിക്കുക, ശരീരപുഷ്ടി വര്‍ധനവ്, ഉറക്കമില്ലായ്മ പരിഹരിക്കുക, മസിലുകളെ മയപ്പെടുത്തുക, ജോയിന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക മൊത്തത്തില്‍ പൂര്‍ണാരോഗ്യം ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് സഹായിക്കുക. വിവിധ ചികിത്സാ മേഖലകളെ സമന്വയിപ്പിക്കുന്ന(holistic approach) രീതിയായിരിക്കും ഈ പ്രോഗ്രാമിലൂടെ ഓരോ വിദ്യാര്‍ഥികളും സായത്തമാക്കുക.

ഇതുകൂടാതെ, ശാന്തിഗ്രാം സ്‌ക്കൂള്‍ ഓഫ് ആയുര്‍വേദ ആന്‍ഡ് മസാജ് പലവിധത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ ചെയ്യുന്ന മസാജ് തെറാപ്പി വിദ്യാര്‍ത്ഥികള്‍ക്ക് ആയുര്‍വേദിക് ലൈഫ്‌സ്റ്റെല്‍ കണ്‍സള്‍ട്ടന്റ്, ആയുര്‍വേദിക് മസാജ് ആന്‍ഡ് പഞ്ചകര്‍മ്മ തെറാപ്പിസ്റ്റോ അല്ലെങ്കില്‍ ആയുര്‍വേദിക് വെല്‍നെസ് സ്പാ(Spa) തെറാപ്പിസ്റ്റോ ആയി പ്രാക്ടീസ് ചെയ്യാന്‍ പ്രാപ്തരാക്കും. ഇത്തരം പ്രത്യേക കോഴ്‌സുകള്‍ ചെയ്യുന്നതുമൂലം ആയുര്‍വേദ ചികിത്സയെ കൂടുതല്‍ ആഴത്തിലറിയാനുള്ള അവസരവും കൂടാതെ ഇതര പാശ്ചാത്യ-പൗരസ്ത്യ മസാജ് ശൃംഖലകളിലും ഇവയെ കോര്‍ത്തിണക്കിക്കൊണ്ട് സമ്മിശ്രമായ ഒരു നവീന ചികിത്സമേഖലയില്‍ മികവ് തെളിയിക്കാനുവും ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരവും പോഷകാംശങ്ങള്‍ അടങ്ങിയതുമായ പാചക വൈദഗ്ധ്യം നേടുന്നതിനായി ആയുര്‍വേദിക് ആന്റ് കുക്കിംഗ് കോഴ്‌സും ആരംഭിച്ചിട്ടുണ്ടെന്ന് ഡോ. ഗോപിനാഥന്‍ നായര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആഹാരക്രമങ്ങള്‍ അറിഞ്ഞിരുന്നാല്‍ രോഗികള്‍ക്ക് അവ കഴിക്കാന്‍ നിര്‍ദ്ദേശിക്കുവാനും തെറാപ്പിസ്റ്റുകള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും കഴിയും.

ശാന്തിഗ്രാം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള ഈ സ്‌ക്കൂളിനെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കായി  1-888-KER-AYUR(1-888-537-2987) എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയോ http://www.santhigramschools.com എന്ന വെബ് അഡ്രസിലോ ബന്ധപ്പെടേണ്ടതാണ്. 

email :info@santhigramschool.com

LEAVE A REPLY

Please enter your comment!
Please enter your name here