Home / കേരളം / മൊഴിയില്‍ വഴിമുട്ടി മലയാള സിനിമ

മൊഴിയില്‍ വഴിമുട്ടി മലയാള സിനിമ

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിനിമാലോകം നെഞ്ചിടിപ്പിലാണ്. പലമട്ടില്‍ സിനിമാമേഖയെ പിടിച്ചുലച്ച സംഭവവികാസങ്ങള്‍ അടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് കേസ് വീണ്ടും പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ കേട്ട് അമ്പരപ്പിലാണ് ഭൂരിഭാഗം സിനിമാപ്രവര്‍ത്തകരും. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.

നടി ഇല്ലാത്തത് പറഞ്ഞുപരത്തി: കാവ്യ

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെയാണ് കാവ്യാമാധവന്റെ മൊഴി. ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്തു പറയുന്നയാളാണ് നടിയെന്നാണ് കാവ്യ പറയുന്നത്. ദിലീപും മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഈ നടിയാണെന്നും കാവ്യ മൊഴി നല്‍കി. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാവ്യാമാധവന്‍ പൊലീസിന് നല്‍കിയ മൊഴി. അമ്മ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞത് ഈ നടിയാണ്. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ക്യാംപില്‍ വച്ച് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കി.

പള്‍സര്‍ സുനി തന്റെ ഡ്രൈവറായിട്ടില്ല, സുനിയെ അറിയില്ല. നടി ആക്രമിക്കപ്പെട്ട വിവരമറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. ഈ സമയത്ത്തന്നെ ആന്റോജോസഫ് ദിലീപിനെ വിളിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ചികിത്സയിലായിരുന്നു. ദിലീപ് ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് പരാതി പറ?ഞ്ഞിരുന്നെന്നും പ്രതികളിലൊരാളായ വിഷ്ണു ലക്ഷ്യയിലെത്തിയെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

ആക്രമിക്കപ്പെട്ട നടിയും ദീലീപും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെങ്കിലും സംഭവത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയായിരുന്നു ഡ്രൈവര്‍ എന്നാല്‍ സുനിക്ക് താന്‍ അമ്മ ഷോയുടെ വിവിഐപി പാസ് നല്‍കിയിട്ടില്ലെന്നും മുകേഷിന്റെ മൊഴിയിലുണ്ട്.

നടി അവരുടെ പ്രണയത്തെപ്പറ്റി പറഞ്ഞു: മ!ഞ്ജു

കാവ്യാമാധവന്‍ അയച്ച മെസേജുകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടതാണ് ബന്ധം വേര്‍പിരിയാനുള്ള സാഹചര്യത്തിലേക്ക് നയിച്ചതെന്ന് മഞ്ജുവാരിയര്‍ മൊഴി നല്‍കി. ദിലീപ് കാവ്യാബന്ധത്തിന് തെളിവുകള്‍ തന്നതിനെ തുടര്‍ന്ന് ! ആക്രമിക്കപ്പെട്ട നടിയെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്.

കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മഞ്ജുവാരിയര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ദിലീപും കാവ്യയും തമ്മില്‍ അയച്ച മെസേജുകള്‍ ദിലീപിന്റെ ഫോണില്‍ നേരിട്ട് കണ്ടു. ഇതെച്ചൊല്ലി വലിയ വഴക്കുണ്ടായി. ഇക്കാര്യങ്ങള്‍ സംയുക്തവര്‍മ്മയോടും ഗീതുമോഹന്‍ദാസിനോടും സംസാരിച്ചിരുന്നു. ഇവരുമൊന്നിച്ച് ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയപ്പോള്‍ ദിലീപ് കാവ്യ ബന്ധത്തെക്കുറിച്ച് നടി വിശദീകരിച്ചു. ഇതറിഞ്ഞപ്പോള്‍ നടിയെ പല സിനിമകളില്‍ നിന്നും ദിലീപ് ഇടപെട്ട് ഒഴിവാക്കി.

താന്‍ സംയ്ക്തയോടും ഗീതുവിനോടും അടുപ്പം പുലര്‍ത്തുന്നതും തടഞ്ഞു. സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതു കൊണ്ടാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞതെന്ന് മഞ്ജുവാരിയരുടെ മൊഴിയിലുണ്ട്.

അത് കേട്ടപ്പോള്‍ കാവ്യ ഞെട്ടിയില്ല: റിമി

അമേരിക്കന്‍ യാത്രയില്‍ കാവ്യയും ദിലീപും അടുപ്പം പുലര്‍ത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010 ലെ അമേരിക്കന്‍ യാത്രയില്‍ കാവ്യയും ദിലീപും അടുത്തിടപഴകി. മഞ്ജുവാരിയര്‍ ചോദിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കാര്യം കാവ്യയെ വിളിച്ചുപറഞ്ഞപ്പോള്‍ കാവ്യാമാധവന് ഞെട്ടലുണ്ടായില്ലെന്നും റിമി ടോമിയുടെ മൊഴിയില്‍ പറയുന്നു.

പിന്മാറാന്‍ ദിലീപ് ഇടപെട്ടു: ചാക്കോച്ചന്‍

മഞ്ജുവാര്യരുമൊത്തുള്ള ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. താന്‍ സ്വയം പിന്‍മാറണമെന്നാണ് ദിലീപ് ഉദ്ദേശിച്ചതെന്നും കുഞ്ചാക്കോയുടെ മൊഴിയില്‍ പറയുന്നു. ആവശ്യപ്പെട്ടാല്‍ മാറാം എന്ന് പറഞ്ഞുവൈങ്കിലും ദിലീപ് നേരിട്ട് ആവശ്യപ്പെട്ടില്ല. കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. തന്നെ മാറ്റിയാണ് ദിലീപ് അമ്മയുടെ ട്രഷറര്‍ ആയതെന്നും ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും കുഞ്ചാക്കോയുടെ മൊഴിയിലുണ്ട്.

അപവാദം പ്രചരിപ്പിച്ചു: ശ്രീകുമാര്‍ മേനോന്‍

തനിക്കും മഞ്ജുവാരിയര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ ദിലീപ് അപവാദം പ്രചരിപ്പിച്ചുവെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മേനോന്റെ മൊഴി. ഒടിയന്‍ സിനിമ നിര്‍മിക്കാനിരുന്ന കാര്‍ണിവര്‍ ഗ്രൂപ്പിനെ ദിലീപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ പിന്‍മാറി. ദിലീപിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ തനിക്ക് പങ്കില്ലെന്നും ശ്രീകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിനിമാലോകം നെഞ്ചിടിപ്പിലാണ്. പലമട്ടില്‍ സിനിമാമേഖയെ പിടിച്ചുലച്ച സംഭവവികാസങ്ങള്‍ അടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് കേസ് വീണ്ടും പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ കേട്ട് അമ്പരപ്പിലാണ് ഭൂരിഭാഗം സിനിമാപ്രവര്‍ത്തകരും. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്. നടി ഇല്ലാത്തത് പറഞ്ഞുപരത്തി: കാവ്യ ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെയാണ് കാവ്യാമാധവന്റെ മൊഴി. ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്തു പറയുന്നയാളാണ് നടിയെന്നാണ് കാവ്യ പറയുന്നത്. ദിലീപും മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഈ നടിയാണെന്നും കാവ്യ മൊഴി നല്‍കി. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാവ്യാമാധവന്‍ പൊലീസിന് നല്‍കിയ മൊഴി. അമ്മ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞത് ഈ നടിയാണ്. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ക്യാംപില്‍ വച്ച് ദിലീപിന്റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ്…

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിനിമാലോകം നെഞ്ചിടിപ്പിലാണ്.

User Rating: Be the first one !

Check Also

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) അബ്ദുള്‍ വഹാബ് എം.പി. ചെയര്‍മാന്‍

തിരുവനന്തപുരം (ജനുവരി 19): കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാനായി രാജ്യസഭാംഗവും വ്യവസായിയുമായ …

Leave a Reply

Your email address will not be published. Required fields are marked *