കൊല്ലം:കൊല്ലത്ത് ലോകത്തെ ഏറ്റവും വലിയ ഏടാകൂടം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്നമ്പരക്കും എന്നാല്‍ ഗിന്നസ്സ് റിക്കാര്‍ഡ് ലക്ഷ്യമിട്ടാണ് കൊല്ലം റാവീസ് ഹോട്ടല്‍ ഗ്രൂപ്പ് ഏടാകൂടം സ്ഥാപിക്കുന്നത്. എന്നു കേള്‍ക്കുമ്പോയാണ് ആകാംഷയേറുന്നത്. ഏടാകൂടം ഒരു ബുദ്ധി അളക്കുന്ന ഉപകരണമാണെന്ന് തിരിച്ചറിയുമ്പോ!ഴാണ് ഡെവിള്‍നോട്ട് എന്ന കളിക്കോപ്പ് സുഹൃത്താണെന്ന് മനസ്സിലാവുന്നത്. ആ തിരിച്ചറിവ് പകര്‍ന്നു നല്‍കുകയാണ് കൊല്ലം റാവീസ് ഹോട്ടല്‍ ഗ്രൂപ്.

ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഏടാകൂടം തടിയില്‍ തീര്‍ത്ത കളിക്കോപ്പാണ് ക്യൂബ് കളി പോലെ ഒന്ന്. ഇത് ഒരിക്കല്‍ അഴിച്ചിട്ടാല്‍ വീണ്ടും കൂട്ടിച്ചേര്‍ക്കുക പ്രയാസം. അതുകൊണ്ടാണ് ഏടാകൂടം എന്ന പേരു വന്നതും പ്രവാസി വ്യവസായിയായ രവിപ്പിള്ളയുടെ ആവശ്യപ്രകാരമാണ് പ്രശസ്ഥ കലാ സംവിധായകന്‍ മാര്‍ത്താണ്ടം രാജശേഖരന്‍ ഡെവിള്‍നോട്ട് എന്നറിയപ്പെടുന്ന ഏടാകൂടം തയാറാക്കിയത്.

സ്വിറ്റ്‌സര്‍ലണ്ടിലെ വല്‍ച്ചാവയിലെ ഫോഫാ കോണ്‍റാഡ് എന്ന സ്ഥാപനത്തിലാണ് നിലവിലെ ഏറ്റവും വലിയ ഏടാകൂടം.19 അടി എട്ടിഞ്ച് ഉയരവും ഒരടി മൂന്നിഞ്ചു വീതിയുമാണ് അതിനുള്ളത് 24 അടി ഉയരവും രണ്ടടി വീതിയിലും കൊല്ലത്ത് സ്ഥാപിച്ച് ആ റിക്കോര്‍ഡ് തകര്‍ക്കാനാണ് രാജശേഖരന്റെ ശ്രമം.ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്ത് നേരത്തേയും പരിചയമുള്ള രാജശേഖരന് ഇതു പുതുമയല്ല.ഈ എം.എസിന്റ ലോകത്തെ ഏറ്റവും വലിയ ഇസല്‍ ചിത്രം വരച്ച റിക്കാര്‍ഡ് നേടിയിരുന്നു.

ഏറ്റവും വലിയ ഏടാകൂടം റാവിസില്‍ വരുന്നതോടെ ആര്‍പി ഗ്രൂപ്പിന്റെ രണ്ടാം ഗിന്നസ് റിക്കാര്‍ഡ് നേട്ടമാവും ഇത്.ലോകത്ത് ഏറ്റവും വലിയ കോണ്‍ക്രീറ്റിങ്ങിനുള്ള ഗിന്നസ് റിക്കാര്‍ഡ് ഡോ.ബി.രവിപിള്ള ചെയര്‍മാനായ ആര്‍പി ഗ്രൂപ്പിന്റെ ഏഷ്യ കോണ്‍ട്രാക്ടിങ് കമ്പനി സ്വന്തമാക്കിയിരുന്നു.ലോകത്തെ ഏറ്റവും വലിയ ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കുന്ന ഒരു വിസ്മയം കൊല്ലത്തു തന്നെ വരണം എന്നാഗ്രഹിക്കുന്നതിനാലാണ് ഏടാകൂടം നിര്‍മാണത്തിന് പൂര്‍ണ പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചതെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി.രവിപിള്ള അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here