കോട്ടയം: എഴുതുക എന്നത് ദൈവത്തിന്റെ കല്പനയാണെന്നും അതു നിര്‍വ്വഹിക്കപ്പെടുന്നവന്‍ ദൈവരാജ്യ നന്മയ്ക്കായി എഴുതണമെന്നും പാസ്റ്റര്‍ കെ.സി.ജോണ്‍ പ്രസ്താവിച്ചു. സുവിശേഷ വ്യാപനത്തിനു വേണ്ടി എഴുതുമ്പോഴാണ് ദൈവത്തിന്റെ എഴുത്തുക്കാരനാവുന്നത്. ന്യൂസ് വാല്യുവിനെക്കാള്‍ അതിലെ ഉദ്ദേശ്യമാണ് ദൈവം കണക്കിടുന്നത്. മറ്റുള്ളവരെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനും എഴുതരുത്. ലഭിച്ച ഭാഷയും കഴിവും ദൈവം തരുന്നതാണ് എന്ന ചിന്ത എഴുത്തുകാരനുണ്ടാവണം. കോട്ടയം സീയോന്‍ ടാബര്‍നാക്കിളില്‍ ഡിസംബര്‍ 8ന് നടന്ന മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.പി.സി. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ് അദ്ധ്യക്ഷനായിരുന്നു. സെക്കുലര്‍ പത്രങ്ങളെക്കാള്‍ ആത്മീയ പത്രങ്ങള്‍ വിലമതിക്കപ്പെടുന്നുണ്ട്. ആത്മീയ പത്രതാളുകള്‍ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നുവെന്നും ദൈവനാമ മഹത്വത്തിനുതകുന്ന എഴുത്തുകള്‍ എഴുതുന്നവരാകണം എഴുത്തുകാരെന്നു പാസ്റ്റര്‍ കെ.സി.തോമസ് പറഞ്ഞു.

ഗുഡ് ന്യൂസ് വാരിക ചീഫ് എഡിറ്റര്‍ സി.വി.മാത്യു മുഖ്യ പ്രഭാഷണം നടത്തി.
ഐ.പി.സി.യുടെ ചരിത്രത്തിലിടം നേടിയ സംഗമമാണിതെന്നും സഭയുടെ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പാറയില്‍ കൊത്തിയ അക്ഷരങ്ങള്‍ പോലെ എഴുത്തുകാരന്‍ എഴുതണം. നേതൃത്വത്തെ തിരുത്താനും നേര്‍ വഴിക്ക് നയിക്കാനും പത്രങ്ങള്‍ക്ക് ഉത്തരവാദിത്യമുണ്ട്. ക്രിയാത്മക വിമര്‍ശനം സഭയെ വളര്‍ത്തുമെന്നും മറിച്ചായാല്‍ ദൈവനാമം ദുഷിക്കപ്പെടുമെന്നും സി.വി.മാത്യു പറഞ്ഞു. ഹാലേലുയാ ചീഫ് എഡിറ്റര്‍ സാം കുട്ടി ചാക്കോ നിലമ്പൂര്‍ പ്രമേയം അവതരിപ്പിച്ചു. എഴുത്തുകാരെ സഭ അംഗീകരിക്കണമെന്നും സഭയെ നേര്‍വഴിക്ക് നടത്താന്‍ പത്രങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജു പൂവക്കാല, ഐ.പി.സി. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ സി.സി.ഏബ്രഹാം, സംസ്ഥാന ട്രഷറാര്‍ ജോയി താനുവേലില്‍, ഗുഡ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.എം. മാത്യു, മരുപച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സങ്കീര്‍ത്തനം മാസിക ചീഫ് എഡിറ്റര്‍ വിജോയ് സ്‌കറിയ, ജാലകം എഡിറ്റര്‍ പാസ്റ്റര്‍ രാജു ആനിക്കാട്, സ്വര്‍ഗീയ ധ്വനി ചീഫ് എഡിറ്റര്‍ ഫിന്നി പി മാത്യു, മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ ടോണി ഡി. ചെവ്വൂക്കാരന്‍, പാസ്റ്റര്‍ വി.പി.ഫിലിപ്പ്, പാസ്റ്റര്‍ വര്‍ഗീസ് മത്തായി, ജോളി അടിമത്ര, ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പവര്‍ വിഷന്‍ ചാനല്‍ CEO ബ്രദര്‍ സജി പോള്‍, സീയോന്‍ കാഹളം ചെയര്‍മാന്‍ പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്, സീയോന്‍ കാഹളം ചീഫ് എഡിറ്റര്‍ ബ്രദര്‍ സുധി കലുങ്കല്‍, കാഹളം ടി.വി. CEO ഷെറിന്‍ കാഹളം, ഡിസേര്‍ട്ട് വോയ്‌സ് ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ കെ.ബി.ഐസക് തുടങ്ങി ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും സന്നിഹിതരായിരുന്നു. മാധ്യമ പ്രവര്‍ത്തകനു ഗുഡ്‌ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ സജി മത്തായി കാതേട്ട് സ്വാഗതവും സുഭാഷിതം ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സി.പി.മോനായി നന്ദിയും പറഞ്ഞു. ഐ.പി.സി.സി.യുടെ അംഗങ്ങളായ ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ജനുവരിയില്‍ 19ന് കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുമെന്ന് ഐ.പി.സി.ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ.കെ.സി.ജോണ്‍ പ്രസ്താവിച്ചു. ഇതിനായി ആറംഗ സമിതിയെ ചുമതലപ്പെടുത്തി. ഗ്ലോബല്‍ മീറ്റിന്റെ നടത്തിപ്പിലേക്കായി പാസ്റ്റര്‍ കെ.സി.ജോണ്‍(രക്ഷാധികാരി), ബ്രദര്‍ സി.വി.മാത്യു(ചെയര്‍മാന്‍), സജി മത്തായി കാതേട്ട്(കണ്‍വീനര്‍), പാസ്റ്റര്‍മാരായ സാംകുട്ടി ചാക്കോ നിലമ്പൂര്‍, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, രാജു ആനിക്കാട്, ബ്രദര്‍ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447372726, 9447878975 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

സജി മത്തായി കാതേട്ട് (കണ്‍വീനര്‍)

LEAVE A REPLY

Please enter your comment!
Please enter your name here