വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പ് നല്‍കിയ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ ടാക്‌സ് ബില്‍ യു എസ് സെനറ്റ് പാസ്സാക്കി. നിരവധി കടമ്പകള്‍ കടന്ന് സെനറ്റിന്റെ അംഗീകാരവും നേടി പ്രസിഡന്റ് ട്രംമ്പ് ഒപ്പിടുന്നതോടെ നിയമമാകുന്ന ബില്ലിന്റെ ആനുകൂല്യം ആദ്യം പ്രഖ്യാപിച്ചത്. കമ്മ്യൂണിക്കേഷന്‍ രംഗത്തെ അതികായകരെന്ന് തെളിയിച്ച എ ടി ആന്റ് ടി (AT&T) കമ്പനിയാണ്.

200000 ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വീതം ബോണസ്സ് നല്‍കുമെന്നും, അതിനായി ഒരു ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ ഇന്‍വെസ്റ്റ് ചെയ്യുമെന്നും ചെയര്‍മാന്‍ റാന്റല്‍ സ്റ്റീഫന്‍ബണ്‍ പറഞ്ഞു. ക്രിസ്തുമസ്സിന് മുമ്പ് പ്രസിഡന്റ് ടാക്‌സ് ബില്‍ ഒപ്പ് വെക്കുകയാണെങ്കില്‍ ഇത്രയും ജീവനക്കാര്‍ക്ക് 1000 ഡോളര്‍ ക്രിസ്തുമസ് ഗിഫ്റ്റ് നല്‍കുന്നതിനാണ് തീരുമാനമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ടാക്‌സ് നിയമമാകുന്നതോടെ കോര്‍പറേറ്റ് ടാക്‌സ് റേറ്റ് 35 % ല്‍ നിന്നും 21 % മായി കുറയുമെന്നത് വന്‍കിട അമേരിക്കന്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. സാധാരണക്കാര്‍ക്കും, വന്‍കിടക്കാര്‍ക്കും ഒരു പോലെ നേട്ടമുണ്ടാകുന്ന വകുപ്പുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ അവതരിപ്പിച്ച് നിയമമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here