ബ്ലൂമിംഗ്‌ഡെയ്ല്‍ (ഷിക്കാഗോ): ഷിക്കാഗോയില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ ഭാരതീയ സിനീയര്‍ സിറ്റിസണ്‍ ഗൂജറാത്തിലെ ശ്രീരവിശങ്കര്‍ മഹാരാജാ കണ്ണാശുപത്രിക്ക് മെഡിക്കല്‍ മൊബൈല്‍ വാന്‍ വാങ്ങുന്നതിന് 20,000 ഡോളര്‍ സംഭാവന നല്‍കി.

ഇന്ത്യയില്‍ അന്ധത വ്യാപകമായിരിക്കുകയാണെന്നും രോഗം ബാധിച്ചവരെ സഹായിക്കുന്നതിനും അവര്‍ക്കാവശ്യമായ ചികിത്സ ഗ്രാമപ്രദേശങ്ങളില്‍ എത്തിക്കുന്നതിനുമാണ് മൊബൈല്‍ വാന്‍ വാങ്ങി നല്‍കിയതെന്ന് സിനീയര്‍ സിറ്റിസണ്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇന്ത്യ ബ്ലയ്ന്റ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. മനു വോറ അന്ധത എങ്ങനെ സംഭവിക്കുന്നുവെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും വിശദീകരിച്ചു.

ഈ രോഗത്തെ കുറിച്ചു ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുന്നതിന് ബിഎഫ്‌ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നും എല്ലാവരുടേയും സഹകരണം ഇതിനാവശ്യമാണെന്നും ഡോ. പറഞ്ഞു. ഇതിനെ തുടര്‍ന്ന് ധനസമാഹരണം നടത്തി മൊബൈല്‍ വാന്‍ വാങ്ങുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ ഭാരതീയ സിനീയര്‍ സിറ്റിസണ്‍ എന്ന സംഘടന ഏറ്റെടുക്കുകയായി രുന്നു. ഇന്ത്യയില്‍ 15 മില്യണിലധികം അന്ധരുണ്ടെന്ന് ഡോ. മനു പറഞ്ഞു. ഗുജറാത്തിലെ ഉള്‍ഗ്രാമങ്ങളില്‍ ചെന്ന് ചികിത്സ നടത്തുന്നതിന് മൊബൈല്‍ വാന്‍ സഹായകമാണെന്നും സംഭാവന സ്വീകരിച്ചു കൊണ്ടു ഡോ. മനു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here