വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശാസ്താ പ്രീതിയും മണ്ഡല സമാപനവും ഡിസംബർ 25 ന് തിങ്കളാഴ്ച വളരെ വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു.അയ്യപ്പ ഉണര്‍ത്ത്‌ പാട്ടുമായി ആണ്‌ ഈ വര്‍ഷത്തെ മണ്ഡല സമാപന പൂജകള്‍ ആരംഭിക്കുന്നത്.ഭക്ത ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും സര്‍വ്വ രോഗ നിവാരണത്തിനുമായി അയ്യപ്പ പഞ്ചാക്ഷര മന്ത്രാര്‍ച്ചനയും നടത്തുന്നതാണ് .രാവിലെ അയ്യപ്പ ഉണര്‍ത്ത്‌ പാട്ടുകളോടെ ആരംഭിക്കുന്ന പൂജകൾ നിർമ്മാല്യ ദർശനതിനുശേഷം വിവിധ അഭിഷേകങ്ങളും, ഉഷ പൂജ ,മഹാരുന്ദ്രം ചാറ്റിങ്ങോട് രാവിലത്തെ പൂജകൾ അവസാനിക്കുന്നതാണ്.തുടര്‍ന്ന്‌ ഉച്ചക്ക് ശേഷം നടതുറക്കുന്നതും തുടർന്ന് വിവിധ അഭിഷേക അര്‌ച്ചനക്ക്‌ ശേഷം ഭജനയും പടിപൂജയും നമസ്‌ക്കാര മന്ത്രവും,ഭസ്മലങ്കാരവും , പുഷ്പാലങ്കാരവും മംഗള ആരതിയും നടത്തും, തുടര്‍ന്ന്‌ ഹരിവരാസനം പാടി ഫുഡ്‌പ്രസാദത്തോടെ ഈ വർഷത്തെ മണ്ഡല പൂജകള്‍ക്ക്‌ പരിസമാപ്‌തമാകും.വൈകിട്ട് അഞ്ചുമണിമുതൽ മനോജ് കൈപ്പള്ളിൽ നടത്തുന്ന ഭക്തിഗാന സുധയും,5.30 മുതൽ അഷ്‌ടഭിഷേകവും , ആറുമണിമുതൽ വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രഭജൻ ഗ്രൂപ്പിന്റെ ഭജന കണ്ണൻജീ ,തീപൻ ,മഹലിഗം , ശ്രീറാം തുടങ്ങിയവർ പങ്കെടുക്കുന്നതാണെന്ന് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അറിയിച്ചു.

പ്രകൃതിയുമായി മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുന്ന ഒരു മണ്ഡലകാലം കൂടെ സമാപിക്കുകയാണ് . ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനെ ആദ്ധ്യാത്മികമായി ഉയര്‍ത്തുകയും മനുഷ്യരെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുവാനും സമസ്‌ത ജീവജാലങ്ങളോടും ആദരവ്‌, അക്രമരാഹിത്യം, ദയ തുടങ്ങിയ മൂല്യങ്ങള്‌ ജീവിതത്തില്‌ പ്രാവര്‍ത്തികമാക്കുവാനുള്ള അവസരമാണ്‌ ഓരോ മണ്ഡലകാലവും.

അയ്യപ്പഭക്തന്മാര്‍ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശബരിമല ക്ഷേത്രത്തിൽ നടക്കുന്ന പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നിര്‍വ്വഹിചുവരുന്നു എന്നതാണ്. ഇത് അനുഭവിച്ചു അറിയാൻ എല്ലാ ഭക്തർക്കും
കഴിയുന്നുമുണ്ട് .പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി നിര്‍വ്വഹിക്കുന്നത്‌ പൂജാരിമാരായ ശ്രീനിവാസ് ഭട്ടർ, മോഹൻജി ,സതീഷ് പുരോഹിത് എന്നിവരാണ്.

പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെസവിന്നിധാനത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ്എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാംപടി.പതിനെട്ടു മലകളും താണ്ടി പതിനെട്ടു പടികളും കയറി അയ്യപ്പനെ ദർശിച്ച് മടങ്ങിപ്പോക്കും കൂടി ആകുമ്പോൾ ഒരു ദർശനപുണ്യം ലഭിക്കുന്നു .ഇതിനെ സ്മരിക്കുന്ന അയ്യപ്പൻ വിളക്കുകൾ മലയാളി എവിടെ എല്ലാമുണ്ടോ അവിടെയെല്ലാം ഭക്തിസാന്ദ്രമായി കൊണ്ടാടുന്നു .

ഏറ്റവും കൂടുതൽ അയ്യപ്പൻ വിളക്കുകൾ പ്രവാസ ലോകത്ത് കൊണ്ടാടുന്നത് അമേരിക്കാൻ മലയാളികൾക്കിടയിലാണ്.ഈ ശാസ്താ പ്രീതിയും അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തിപുരസരം ആഘോഷിക്കുന്ന അമേരിക്കയിലെ മുഖ്യഅയ്യപ്പ ക്ഷേത്രമാണ് ന്യൂ യോര്ക്കിലെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രം.

പൂജാകര്‍മ്മാദികളില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ പിന്നിട്ടു പോന്ന സംസ്കാരത്തിനോട് ചേര്‍ന്ന് നില്‍ക്കാന്‍ നമുക്ക് അവസരം ലഭിക്കുന്നു. കോടിക്കണക്കിന് ജനങ്ങള്‍ അവരുടെ വിശ്വാസം ക്ഷേതങ്ങളിലൂടെ നിലനിര്‍ത്തുകയും അവരുടെ സംസ്കാരം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിനെ ശുദ്ധമാക്കി പ്രാര്‍ത്ഥനയിലൂടെ ഭക്തിനിര്‍ഭരമായ തലത്തില്‍ എത്തിച്ച് നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്ന സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങള്‍.

മണ്ഡല സമാപന ഉത്സവവത്തോടനുബന്ധിച്ചു നടക്കുന്ന ശാസ്താ പ്രീതിയും, അയ്യപ്പൻ വിളക്കും, പ്രേതക പൂജകളും, ഭജനകളും ഭക്തരേ ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . ഇത് അനുഭവിച്ചു അറിയാനും പുജാതികർമ്മങ്ങളിൽ ഭാഗമാകാനും വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലേക്ക് നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here