ന്യൂയോര്‍ക്ക്: ഐ പി സി ഈസ്റ്റേണ്‍ റീജിയന് പുതിയ ഭാരവാഹികള്‍. പാസ്റ്റര്‍ ജോസഫ് വില്യംസ് (പ്രസിഡണ്ട്), പാസ്റ്റര്‍ മാത്യു ഫിലിപ്പ് (വൈ. പ്രസിഡന്‍റ്) ഡോ.ബാബു തോമസ് (സെക്രട്ടറി) ബ്രദര്‍ ജോണ്‍സന്‍ ജോര്‍ജ് (ജോ. സെക്രട്ടറി) ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍) എന്നിവരാണ് ഔദ്യോഗിക ചുമതലക്കാര്‍. ഇവരെ കൂടാതെ 20 പാസ്റ്റേഴ്സും 19 വിശ്വാസികളും ഉള്ള കൗണ്‍സിലും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ 21 വര്‍ഷങ്ങളായി റീജിയണില്‍ അംഗമായ പാസ്റ്റര്‍ ജോസഫ് വില്യംസ് റീജിയന്‍റെ പ്രഥമ പി.വൈ. പി. എ പ്രസിഡണ്ടായിരുന്നു.12 വര്‍ഷക്കാലം റീജിയന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗവും ഭരണഘടനാ സമിതിയുടെ ചെയര്‍മാനുമാണ്. പതിനഞ്ചാമത് ഐ.പി.സി കോണ്‍ഫറന്‍സ് (2017) കണ്‍വീനറായിരുന്നു. ഐ.പി.സി റോക്ലാന്‍റ് അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററാണ് എം കോം, എം ബി എ ബിരുദധാരി കൂടിയായ പാസ്റ്റര്‍ ജോസഫ് വില്യംസ് .

വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ മാതു ഫിലിപ്പ് ശാലേം ഐ.പി.സി ന്യുജേര്‍സി സഭയുടെ സീനിയര്‍ ശുശ്രൂഷകാനാണ്. ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ബാബു തോമസ് ഐ പി സി ഹെബ്രോന്‍ ന്യു യോര്‍ക്ക് സീനിയര്‍ പാസ്റ്ററാണ് അറിയപ്പെടുന്ന പ്രസംഗകനും എഴുത്തുകാരനുമാണ്. റീജിയണ്‍ പി.വൈ.പി എ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൊ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് ഐ.സി.എ ന്യുജേര്‍സി സഭയുടെ ദീര്‍ഘകാല സെക്രട്ടറി, ഈസ്റ്റേണ്‍ റീജിയന്‍ മുന്‍ കൗണ്‍സില്‍ അംഗം, 15-ാമത് ഐ.പി.സി ഫാമിലികോണ്‍ഫറന്‍സ് ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ഐ.പി.എ സഭാംഗമാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ബേവന്‍ തോമസ്. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് & ഹോസ്പിറ്റല്‍ കോര്‍പറേഷനില്‍ നിന്ന് ഡയറക്ടറായി വിരമിച്ചു ഇദ്ദേഹം കൗണ്‍സിലിലെ പുതുമുഖം ആണ്.

ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കുന്ന പാസ്റ്റര്‍ ജോസഫ് വില്യംസ്, ബ്രദര്‍ കുഞ്ഞുമോന്‍ ശാമുവേല്‍, ബ്രദര്‍ ജോര്‍ജ്ജ് ശാമുവേല്‍ എന്നിവര്‍ ഐ.പി.സി ജനറല്‍ കൗണ്‍സിലിന്‍റെ ഇപ്പോഴുള്ള കാലാവധി കഴിയുന്നതുവരെ തുടരുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here