ന്യൂജേഴ്‌സി:  2018  ഓഗസ്റ്റ് 24 , 25 , 26  തീയതികളിൽ ന്യൂജേഴ്‌സിയിലെ  Rennaisance ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ബയനിയൽ ഗ്ലോബൽ  കോൺഫെറൻസിന്റെ കിക്ക്‌ ഓഫ്  ന്യൂജേഴ്സിയിലെ  പ്രസിദ്ധമായ  Rennaisance  ഹോട്ടലിൽ WMC  ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ   വിജയകരമായി നടന്നു .

കോൺഫറൻസ് കമ്മിറ്റി കൺവീനർ ശ്രീമതി തങ്കമണി അരവിന്ദൻ സ്വാഗതമരുളി നേതൃത്വം കൊടുത്ത പരിപാടികൾക്ക് കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് മൊട്ടക്കൽ അധ്യക്ഷത വഹിച്ചു.  

ലക്ഷ്മി ശങ്കർ  ആലപിച്ച  ഈശ്വര പ്രാർത്ഥനയോടെ  കിക്ക്‌ ഓഫ് ചടങ്ങുകൾക്ക് മിഴി തുറന്നു      ശ്രീവർഷ  കോലോത്തു  അമേരിക്കൻ ദേശീയ ഗാനാലാപനത്തിനു നേതൃത്വം കൊടുത്തു കോൺഫെറൻസ് കിക്ക്‌ ഓഫ്  ഉദ്ഘാടന കർമങ്ങളുടെ ഭാഗമായി  നിലവിളക്കിൽ  ഭക്തിനിർഭരം തിരിനീളം ചാർത്തി ഗ്ലോബൽ കോൺഫെറൻസ് കോർ കമ്മിറ്റി നേതാക്കളായ അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ , അമേരിക്ക റീജിയൻ പ്രസിഡന്റ് പി സി മാത്യു ,ഗ്ലോബൽ കോൺഫെറൻസ്  ചെയർമാൻ ശ്രീ തോമസ് മൊട്ടക്കൽ , ഗ്ലോബൽ കോൺഫെറൻസ്  കൺവീനർ തങ്കമണി അരവിന്ദൻ, ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്  എസ്.കെ.ചെറിയാൻ , ഡാളസ് പ്രൊവിൻസ് പ്രസിഡന്റ്  തോമസ് എബ്രഹാം  ,  വാഷിംഗ്‌ടൺ ഡിസി  പ്രസിഡന്റ്  മോഹൻ കുമാർ , ജെയിംസ്  കൂടാൽ  (ഹൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർമാൻ), ന്യൂജേഴ്‌സി പ്രൊവിൻസ് അഡ്വൈസറി ചെയർ 

 ഡോ ജോർജ് ജേക്കബ്, അമേരിക്കൻ റീജിയൻ തെരഞ്ഞെടുപ്പ് ചെയർമാൻ ചാക്കോ കോയിക്കലേത്  ,  ന്യൂജേഴ്‌സി പ്രൊവിൻസ്  വൈസ് ചെയർമാൻ  ഡോ ഗോപിനാഥൻ നായർ , റീജിയൻ ട്രഷറർ ഫിലിപ്പ് മാരേട്ട്, വ്യവസായ പ്രമുഖൻ  ദിലീപ്  വർഗീസ് എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഒത്തുചേർന്നു ഭദ്രദീപം കൊളുത്തി   കിക്ക്‌ ഓഫ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു

കിക്ക്‌ ഓഫ് പരിപാടി  നടപടിക്രമങ്ങൾക്കു  ആമുഖമായി  കോൺഫെറൻസ് കൺവീനർ തങ്കമണി അരവിന്ദൻ നിർവഹിച്ച സ്വാഗത പ്രസംഗത്തിന് ശേഷം കോൺഫെറൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ  (ചെയർമാൻ അഡ്രസ്),  അമേരിക്കൻ റീജിയൻ ചെയർമാൻ ജോർജ് പനക്കൽ (inaugural അഡ്രസ്), കോൺഫെറൻസ് റീജിയൻ കോഓർഡിനേറ്റർ പി സി മാത്യു എന്നിവർ   കോൺഫെറൻസിൻറെ  വിവിധ മാർഗ്ഗരേഖകളും കർമ്മപദ്ധതികളും സമഗ്രമായി വിശദീകരിച്ചു സംസാരിച്ചു. 

ന്യൂജേഴ്‌സി പ്രൊവിൻസ് ആതിഥേയത്വം വഹിക്കുന്ന ഗ്ലോബൽ കോൺഫെറൻസിന്റെ കിക്കോഫ് പരിപാടിയിൽ  ന്യൂ ജേഴ്‌സി പ്രൊവിൻസ് WMC ഭാരവാഹികൾക്ക് പുറമെ , അമേരിക്ക റീജിയണിലെ വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചു WMC നേതാക്കളും, വിവിധ സംഘടന നേതാക്കളും ,കലാ  സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു വേൾഡ് മലയാളി കൗൺസിൽ പ്രതിനിധാനം ചെയ്യുന്ന ആറു റീജിയനുകളുടേയും, ഗ്ലോബൽ നേതാക്കളുടെയും, പ്രൊവിൻസ് ഭാരവാഹികളുടെയും അംഗങ്ങളുടെയും അഭ്യുദയ കാംഷികളുടേയും, നിസ്വാർത്ഥമായ സഹകരണം തങ്ങൾ പ്രതീക്ഷിക്കുന്നതായി കോൺഫെറെൻസ് ചെയർമാൻ തോമസ് മൊട്ടക്കലും കൺവീനർ തങ്കമണി അരവിന്ദനും സംയുക്തമായി അറിയിച്ചു.  അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ തന്റെ പ്രസംഗത്തിൽ കോൺഫെറെൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു ഭാവുകങ്ങൾ  നേരുകയും റീജിയന്റെ സമ്പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചുവടെ കൊടുത്തിരിക്കുന്ന വിവിധ കമ്മിറ്റി ചെയർ ലീഡേഴ്‌സ് തങ്ങളുടെ മേഖലകളുടെ  പ്രവർത്തനങ്ങളെ പറ്റി വിശദമായി സംസാരിച്ചു 

പ്രോഗ്രാം (സോഫി വിൽസൺ), ബ്രാൻഡിംഗ് ആൻഡ് ഔട്ട്റീച് (ചാക്കോ കോയിക്കലേത്), റിസപ്ഷൻ (രുഗ്മിണി പദ്മകുമാർ), കൾച്ചറൽ (രാജൻ ചീരൻ), ലോജിസ്റ്റിക്‌സ് (ഡോ:ഗോപിനാഥൻ നായർ), രജിസ്‌ട്രേഷൻ (പിന്റോ ചാക്കോ), മീഡിയ ആൻഡ് പബ്ലിസിറ്റി (ജിനേഷ് തമ്പി), ഡോ ജോർജ് ജേക്കബ്, ഡിജിറ്റൽ ടെക്നോളജി (സുധീർ നമ്പ്യാർ), വനിതാ ഫോറം (ഷൈനി രാജു), കോകൺവീനർ ജയ് കുളമ്പിൽ,  സൂവനീർ (ജേക്കബ് ജോസഫ്) കിക്ക്‌ ഓഫ് പരിപാടിയിൽ വ്യവസായ പ്രമുഖൻ ദിലീപ് വർഗീസ് , പ്രസിദ്ധ അറ്റോർണി റാം ചീരത്, ന്യൂജേഴ്സിയിലെ സാംസ്‌കാരിക സംഘടനാ രംഗത്തെ  നിറസാന്നിധ്യങ്ങളായ  അനിയൻ ജോർജ് , ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, ദീപ്തി നായർ ( കാഞ എക്സിക്യൂട്ടീവ് കമ്മിറ്റി ), അജിത് ഹരിഹരൻ  (വൈസ് പ്രസിഡന്റ്  Kanj) എന്നിവർ പങ്കെടുത്തു  

ചടങ്ങുകളുടെ ഭാഗമായി കോൺഫെറൻസ് ലോഗോ  പ്രകാശന ചടങ്ങും നടത്തപ്പെട്ടു . അമേരിക്കൻ റീജിയൻ ചെയർമാൻ ജോർജ് പനക്കൽ ലോഗോ പ്രകാശന ഉത്ഘാടനകർമം നിർവഹിച്ചു . അമേരിക്ക റീജിയൻ പ്രസിഡന്റ് പി . സി മാത്യു സദസിനെ അഭിസംബോധന ചെയ്തു ലോഗോയെ പറ്റി വിശദമായി സംസാരിച്ചു  റെജിസ്ട്രേഷൻ, സൂവനീർ, ബ്രാൻഡിംഗ് എന്നിവയുടെ ഉത്ഘാടനവും  പരിപാടികളുടെ ഭാഗമായി നിർവഹിച്ചു അമേരിക്കയിലെ ദൃശ്യ മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ്, മഹേഷ് കുമാർ (ഫ്ലവർസ് ടീവീ), ഷിജോ പൗലോസ് (ഏഷ്യാനെറ്റ്) , വിനി നായർ (വൈസ് ചെയർപേഴ്സൺ, ഐഎപിസി)  എന്നിവർ മീഡിയയെ പ്രതിനിധീകരിച്ചു പങ്കെടുത്തു 

ഡോ സോഫി വിൽ‌സൺ  എം.സി യായി  കിക്ക്‌ ഓഫ്  പരിപാടികൾ  തനതായ ശൈലിയിൽ ഓഡിയന്സിനു മുൻപാകെ  മനോഹരമായി  അവതരിപ്പിച്ചു   

2018  ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന ഗ്ലോബൽ കോൺഫെറൻസ് അന്നേ ദിവസം ക്രൂയിസ് നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്.  ഓഗസ്റ്റ് 25  ശനിയാഴ്ച അമേരിക്കയിൽ ഒരു  പൊന്നോണം എന്ന നൂതന ആശയത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന വിവിധ  ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും  ഒരുക്കിയിട്ടുണ്ട് .ഓഗസ്റ്റ് 26  ഞായറാഴ്‌ച  വൈവിധ്യമാർന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളിൽ സമകാലീക പ്രസക്തമായ വിഷയങ്ങളിൽ ചർച്ചയും, മീറ്റിംഗുകളും സംഘടിപ്പിച്ചിട്ടുണ്ട്.  ട്രഷറർ ശോഭ ജേക്കബ് വോട്ട് ഓഫ് താങ്ക്‌സും അറിയിച്ചു കിക്ക്‌ ഓഫ് ചടങ്ങുകൾക്ക് സമാപനം കുറിച്ചു

 എല്ലാ റീജിയൻ/പ്രൊവിൻസുകളിൽ നിന്നും കോൺഫെറൻസിനു വേണ്ടി ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു . ന്യൂജേഴ്‌സിയിൽ നടന്ന കിക്കോഫ് പരിപാടികൾക്ക് ശേഷം വിവിധ പ്രൊവിൻസുകളിൽ കിക്ക്‌ ഓഫ് ചടങ്ങുകൾക്ക് തയ്യാറെടുപ്പു നടന്നു വരികയാണ് 

LEAVE A REPLY

Please enter your comment!
Please enter your name here