ഫൊക്കാനയുടെ മുപ്പത്തിമൂന്ന്  വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ചരിത്രം. ഈ ചരിത്രത്തിലുടെ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം  കൂടി  എഴുതി ചേര്‍ക്കുന്നു. 1983 മുതലുള്ള ചരിത്രം  ഫൊക്കാനായുടെ പ്രൊജ്ജ്വലമായ ചരിത്രമാണ്. 

അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു.പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് ആയിരുന്നു അതിന്റെ പ്രയാണം. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകള്‍ ഉണ്ടാക്കിയിട്ടുെങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിന്നു. 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഈ സന്ദേശത്തിന്റെ നടത്തപ്പാണ് ഓരോ പ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നത് . ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ സമുദ്ധാരകനായിട്ടാണ് ക്രിസ്തു അവതാരം ചെയ്തത്. 

ക്രിസ്തുവിന്റെ മാതാവായ മറിയവും ജോസഫും കഴിഞ്ഞാല്‍ തിരുജനന സന്തോഷം ആദ്യമായി വെളിപ്പെട്ടതാകട്ടെ സാധുക്കളായ ആട്ടിടയന്‍മാര്‍ക്കാണ്.ക്രിസ്തു ത്യാഗത്തിന്റെ പ്രതീകമാണ്. യേശുവിന്റെ ജനനംതന്നെ സഹനത്തിന്റെ, സമര്‍പ്പണത്തിന്റെ സന്ദേശമാണ്. മാനവരാശിയുടെ സമഗ്രവിമോചനത്തിനുവേണ്ടി ക്രൂരമായ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങി ആത്മത്യാഗം ചെയ്ത മഹാപരിത്യാഗിയുടെ പിറവിയാണ് ക്രിസ്മസ് എന്ന സത്യം. 

ലാളിത്യത്തിലൂടെ നേടുന്ന വിനയത്തിന്റെ മഹോന്നതമായ വിജയമാണ്   കാലിത്തൊഴുത്തിന്റെ സന്ദേശം.  ദുരിതവും ദുരന്തവും കഷ്ടപ്പാടുകളുമൊക്ക മലപോലെ വളര്‍ന്നതിന്റെയും പരിണതിയാണ് യേശുവിന്റെ തിരുജന്മം. അയല്‍ക്കാരനെ സ്‌നേഹിക്കാനും സ്‌നേഹിച്ചുകൊണ്ട് ശത്രുവിനെ ജയിക്കാനും യേശു പഠിപ്പിക്കുന്നു. മരണംവരെ ഇതിന്റെ ഉയര്‍ച്ചയിലേക്കാണ് യേശു കയറിപ്പോയത്. ക്രിസ്തുമസ് ആഘോഷം ഇത്തരം ക്ഷമയുടേയും ചെറുതാകലിന്റെയും ആഹ്‌ളാദമാണ് നമ്മെ പഠിപ്പിക്കുന്നത് .

അമേരിക്കയെ സംബന്ധിച്ച്‌ ക്രിസ്‌തുമസ്‌  ഒരു  സാംസ്‌ക്കാരിക വിശേഷ ദിനമാണ്‌. അത്  വൈവിദ്ധ്യമാര്‍ന്ന വിവിധ സംസ്‌ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്‌.  കാലത്തിനനുസരിച്ചുള്ള ഓരോ പരിവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്‌. അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ക്രിസ്‌തുമസാഘോഷങ്ങള്‍ക്ക്‌ പുനരാവിഷ്‌ക്കരണം നല്‌കിയത്‌ അമേരിക്കന്‍ ഐക്യനാടുകളാണ്‌.

അമേരിക്കൻ മലയാളികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കിലാണ്.ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുവിന്റെ തിരുജന്മം തന്നെയാണ്.ലോക മലയാളികൾ ഈ പുണ്യ ദിനം  കൊണ്ടാടുമ്പോൾ ഫൊക്കാന എല്ലാവര്ക്കും ഒരിക്കൽ കൂടി ക്രിസ്തുമസിന്റെ എല്ലാ നന്മയും നേരുന്നു.

ശാന്തിയുടയും സമാധാനത്തിന്റെയും പ്രതീക്ഷയുമായി എത്തുന്ന ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ സന്തോഷപൂര്‍ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നതിനോടൊപ്പം എല്ലാ  ലോക മലയാളികൾക്കും  ക്രിസ്തുമസ് ആശംസകൾ  നേരുന്നതായി   ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗിസ് ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍-; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്;  ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ  ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ  കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ  മാധവൻ നായർ ,ട്രസ്റ്റി ബോർഡ്    വൈസ് ചെയർമാൻ ലീലാ  മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി  ടെറൻസൺ തോമസ്,  നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ  എന്നിവർ  അറിയിച്ചു. 

 

LEAVE A REPLY

Please enter your comment!
Please enter your name here