ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ജയലളിതയേക്കാള്‍ ഭൂരിപക്ഷത്തില്‍ ടി.ടി.വി ദിനകരനു വിജയം. എ.ഐ.എ.ഡി.എം.കെ വിമത സ്ഥാനാര്‍ഥിയായ ദിനകരന്‍ 40,707 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മൊത്തം 89,013 വോട്ടുകളാണ് ദിനകരന് ലഭിച്ചത്. എ.ഐ.എ.ഡി.എം.കെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥി ഇ.മധുസൂദനന് ലഭിച്ചത് 48,306 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കരുനാഗരാജ് നോട്ടയ്ക്ക് പിന്നിലായി സ്ഥാനം.

തന്റെ വിജയം തമിഴ്ജനതയുടെ മനസാണെന്ന് ദിനകരന്‍ പറഞ്ഞു. ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണിതെന്നും ദിനകരന്‍ പറഞ്ഞു. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണല്‍ നടന്നത്. 2000 പൊലിസുകാരെയും 15 കമ്പനി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. 77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്.

വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ദിനകരന്‍ 2016ല്‍ മുന്‍മുഖ്യമന്ത്രിയായ ജയലളിത നേടിയ 39,545 വോട്ടിന്റെ ഭൂരിപക്ഷമാണ് പഴങ്കഥയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here