ഡാളസ്സ്/കടുത്തുരുത്തി: കടുത്തുരുത്തി പരേതരായ മണലേൽ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകനും, ഗവർണമെന്റ് പി.ഡബ്ലൂ.ഡി. കോൺട്രാക്റ്ററുമായിരുന്ന E. C. ഫിലിപ്പ് (മണലേൽ പാപ്പച്ചൻ) ഡാളസ്സിൽ നിര്യാതനായി. 

ചിലമ്പത്ത് ഏലിയാമ്മയാണ് ഭാര്യ. 

പരേതനായ സിറിയക്ക് മണലേൽ, എൽസമ്മ ജോസ് കളപ്പുരയിൽ – കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ കായിച്ചിറയിൽ – കണ്ണൻകര, തോമ്മാച്ചൻ മണലേൽ -കടുത്തുരുത്തി, അച്ചുക്കുട്ടി മാത്യൂ പൈമ്പാലിൽ – അരീക്കര, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് – കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം – കോട്ടയം, ജോസ്മോൻ മണലേൽ – കടുത്തുരുത്തി, ജോയ്മോൻ മണലേൽ – കടുത്തുരുത്തി എന്നിവർ സഹോദരങ്ങളാണ്. 

മക്കൾ: ബോസ് ഫിലിപ്പ് – ഡാളസ്സ്, ബോബി ഫിലിപ്പ് – ഡിട്രോയിറ്റ്, ബിന്ദു ഡെക്സ്റ്റർ – ഡാളസ്സ്. 

മരുമക്കൾ: ജാസ്മിൻ, അനിതാ, ഡെക്സ്റ്റർ. 

വ്യൂവിങ്ങും വേക്ക് സർവ്വീസും, ടെക്സസിലെ ഗാർലന്റിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ദേവാലയത്തിൽ (4922 Rose hill road ,

Garland , Texas.) വച്ചു 12/27/2017 ബുധനാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് ഒരുക്കിയിരിക്കുന്നത്. സംസ്കാരം പിന്നീട് കടുത്തുരുത്തി ക്നാനായ വലിയ പള്ളിയിൽ വച്ചു നടത്തപ്പെടുന്നതാണ്. 

ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് സ്വന്തപ്ത കുടുബാംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here