മയാമി (ഫ്‌ളോറിഡ): മയാമി യൂണിവേഴ്‌സിറ്റിയിലെ ജാക്‌സണ്‍ മെമ്മോറിയില്‍ ആശുപത്രി ജനുവരി 12 ന് 14 വയസ്സുകാരന്റെ മുഖത്ത് നിന്നും ബാസ്‌ക്കറ്റ്‌ബോള്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു.

സെന്‍ട്രല്‍ ക്യൂബയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചതിനാലാണ് മാതാപിതാക്കളോടൊപ്പം 14 വയസ്സുക്കാരനായ ഇമ്മാനുവേല്‍ സയാസ് അമേരിക്കയില്‍ അഭയം തേടിയത്.

10 പൗണ്ട് തൂക്കം വരുന്ന ട്യൂമര്‍ കഴുത്തില്‍ പിടി മുറുക്കുകയും, കാഴ്ച ശക്തിക്ക് മണലേല്‍പ്പിക്കുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജാക്‌സണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്

പോളിയോസ്റ്റിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന അപൂര്‍വ്വ രോഗത്തോടെയായിരുന്നു ഇമ്മാനുവേലിന്റെ ജനനം. അസ്ഥി വളര്‍ച്ച പകരം അനിയന്ത്രിതമായി കോശ വളര്‍ച്ചയുണ്ടാകുന്നതാണ് ഈ രോഗ ലക്ഷണം. 

ശസ്തരക്രിയ നടത്തുന്ന വിവരം യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മാക്‌സില്ലൊ, ഫേഷ്യല്‍ വിഭാഗതലവല്‍ ഡോ. റോബര്‍ട്ട് മാര്‍ക്‌സാണ് പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ വിജയകരമായി നടത്താനാകുമെന്ന ഡോക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here